BoolokamBoolokam
ഗ​ള്‍ഫ് മേ​ഖ​ല​ക​ളി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്

ഗ​ള്‍ഫ് മേ​ഖ​ല​ക​ളി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്

M
MadhyamamSource Link
റി​യാ​ദ്​/​കൊ​ച്ചി: സൗ​ദി​യു​ൾ​പ്പെ​ടെ ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ള്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് പു​ന​രാ​രം​ഭി​ച്ചു. ഏ​പ്രി​ല്‍ 30 മു​ത​ലാ​ണ് സ​ർ​വീ​സു​ക​ൾ സ​ജീ​വ​മാ​യ​ത്. കേ​ര​ള​ത്തി​ലെ നാ​ല് പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ക്ക് പു​റ​മെ ഇ​ന്ത്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നും ഗ​ള്‍ഫ് മേ​ഖ​ല​ക​ളി​ലേ​ക്ക് പ്ര​തി​ദി​നം 40-ല​ധി​കം വി​മാ​ന സ​ർ​വി​സു​ക​ളാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന് പു​റ​മെ അ​മൃ​ത്സ​ര്‍, ബം​ഗ​ളൂ​രു, ഡ​ല്‍ഹി, ഹൈ​ദ​രാ​ബാ​ദ്, ജ​യ്പൂ​ര്‍, ല​ഖ്‌​നൗ, മം​ഗ​ളൂ​രു, മും​ബൈ, തി​രു​ച്ചി​റ​പ്പ​ള്ളി, വാ​രാ​ണ​സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളും സ​ർ​വീ​സി​ന്റെ ഭാ​ഗ​മാ​ണ്. യു​എ​ഇ​യി​ലെ ദു​ബാ​യ്, അ​ബു​ദാ​ബി, ഷാ​ര്‍ജ, അ​ല്‍ ഐ​ന്‍, റാ​സ​ല്‍ ഖൈ​മ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കും ഒ​മാ​നി​ലെ മ​സ്‌​ക്ക​ത്ത്, സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ, റി​യാ​ദ്, ദ​മാം തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സു​ക​ൾ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ ബ​ഹ്‌​റൈ​ന്‍, ദോ​ഹ, കു​വൈ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ പ​റ​ന്നു​യ​രും. വേ​ന​ല​വ​ധി ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത് കു​ടും​ബ​സ​മേ​തം യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും. ഖ​ത്ത​ർ, ബ​ഹ്‌​റൈ​ന്‍, യു​എ​ഇ, ഒ​മാ​ന്‍, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഇ​ത് ഏ​റെ ഗു​ണ​ക​ര​മാ​ണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!