തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടും സംസ്ഥാന സർക്കാറിന്റെ നേട്ടങ്ങളും പദ്ധതികളും വിശദീകരിക്കുന്ന സർക്കാർ ഹോർഡിങ്ങുകളും പരസ്യങ്ങളും പൊതുയിടങ്ങളിൽ വ്യാപകമായി പ്രദർശിപ്പിക്കുന്നത് ചട്ടലംഘനമാണെന്നും ഇത് തടയണമെന്നും ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. മാർച്ച് 16ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷവും കെ.എസ്.ആർ.ടി.സി ബസുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ഇത്തരം പ്രചാരണ സാമഗ്രികൾ ഇപ്പോഴും ദൃശ്യമാണെന്നത് ഗൗരവകരമായ സാഹചര്യമാണെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ സർക്കാർ പരസ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന കർശന നിർദേശം നിലനിൽക്കെയാണിത്. ചട്ടലംഘനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇത്തരം ലംഘനങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ചട്ടം ലംഘിച്ച് പരസ്യം; മുഖ്യതെരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്
M
MadhyamamSource Link
about 2 months ago