ഷാർജ: ചാലാട് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഷാർജ അൽ ഖാനിലുള്ള ലാവെൻഡർ ഹോട്ടലിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.സി.വി റുഫൈസിന്‍റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ കൂട്ടായ്മ പ്രസിഡന്‍റ് സി.എച്ച് നാസർ അധ്യക്ഷത വഹിച്ചു. കെ. സിദ്ധീഖ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി എം.കെ.പി സുനീത് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വിവരിച്ചു. എ.വി സാബിത് ആശംസ അർപ്പിച്ചു. എൻ.കെ ഫാറൂഖ്, കെ.പി ഇല്യാസ്, റിഷാദ് അലി, റംഷാദ്, പി. ഷഫീഖ്, എം.കെ.പി സജീർ, കെ.വി അസ്‌ലം, കെ.എം ശാക്കിർ. വി.കെ.പി ഇഖ്ലാസ്, എം.കെ നവാസ്, കെ.പി ഇജാസ്, മശൂഖ്, ബി.കെ മുനീർ, ശഹദ്, എം.കെ.പി ഷാഹിദ്, എ.വി സലീത്, ഇസ്ഹാഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തസ്‌ലം നന്ദി പറഞ്ഞു.
