കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഒ.ജെ. ജനീഷിന്റെ പ്രചാരണ പര്യടനത്തിന് കോട്ടപ്പുറം മാർക്കറ്റിൽ നടന്ന പൊതുയോഗത്തോടെ തുടക്കമായി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ. സാബു അധ്യക്ഷത വഹിച്ചു. വി.പി. തുരുത്തിൽ ആരംഭിച്ച പര്യടനം ടി.കെ.എസ്. പുരം, കുന്നംകുളം, പടന്ന, ബാബുസായ് ജങ്ഷൻ, ശ്രീനാരായണ സമാജം, അഞ്ചപ്പാലം, ഗൗരീശങ്കർ ജങ്ഷൻ, കീത്തോളി, പി.സി. ജങ്ഷൻ, കോട്ട, അഞ്ചങ്ങാടി, എൽത്തുരുത്ത് വഴിയാണ് കടന്നുപോയത്. കോൺഗ്രസിന്റെ മണ്ഡലം നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. പര്യടനം പോയ വഴിയിലെല്ലാം പാർട്ടി പ്രവർത്തകരും നാട്ടുകാരുമുൾപ്പെടെ ഒ.ജെ. ജനീഷിനെ സ്വീകരിക്കാനെത്തി.കോട്ടപ്പുറം മാർക്കറ്റിലെത്തിയ സ്ഥാനാർഥി വ്യാപാരികളുമായി സംസാരിച്ചു. പ്രദേശത്ത് വിപണനത്തിന്റെയും ടൂറിസത്തിന്റെയും മുഖ്യകേന്ദ്രമാക്കാനുള്ള സാധ്യതകൾ ഏറെയുണ്ടെന്നും അതിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും ഉറപ്പുനൽകി.ഉച്ചക്ക് ശേഷം നടന്ന കൊടുങ്ങല്ലൂർ മണ്ഡലം പര്യടനം ഡി.സി.സി ജനറൽ സെക്രട്ടറി രവി നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ റോഡ് ഷോ കൊടുങ്ങല്ലൂർ: യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഒ.ജെ. ജനീഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കെ.പി.സി.സി വർക്കിങ് പ്രസിഡന്റും എം.പിയുമായ ഷാഫി പറമ്പിൽ നയിക്കുന്ന റോഡ് ഷോ വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലിന് കൊടുങ്ങല്ലൂർ കാവിൽ ട്രസ്റ്റ് കടവ് ബിൽഡിങ് പരിസരത്തുനിന്നാരംഭിക്കുന്ന ഷോ നാരയണ മംഗലം, കരൂപ്പടന്ന പള്ളിനട, കോണത്തുകുന്ന്, മങ്കിടി ജങ്ഷൻ എന്നീ സ്ഥലങ്ങളിലൂടെ മാള പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.

ചൂട് പിടിച്ച് പ്രചാരണം; അഡ്വ. ഒ.ജെ. ജനീഷിന്റെ മണ്ഡല പര്യടനത്തിന് തുടക്കം
M
MadhyamamSource Link
about 1 month ago