ദമ്മാം: പ്രവാസി അംഗങ്ങളുടെ ഏകോപനത്തിലൂടെ സമഗ്ര ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക, മഹല്ലിെൻറ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളോടെ ‘ചെറുവണ്ണൂർ തെക്കെ മഹല്ല് പ്രവാസി ഫോറം’ നിലവിൽ വന്നു. ജനറൽ കൗൺസിൽ യോഗം പുതിയ ഭാരവാഹികളെയും വിവിധ രാജ്യങ്ങളിലെ കോഓഡിനേറ്റർമാരെയും തെരഞ്ഞെടുത്തു. ടി.ടി.പി. ജാബിർ (ചാലിയം ഹൗസ്) ചെയർമാനായും ഹസൻ കോയ പുത്തലത്ത് (ബാപ്പു) കൺവീനറായും ഷഫീക്ക് പാറക്കൽ ട്രഷററായും ചുമതലയേറ്റു. ചെറുവണ്ണൂർ തെക്കെ മഹല്ല് പ്രസിഡൻറ് എ.പി. ബഷീറാണ് മുഖ്യരക്ഷാധികാരി. ആബിദ് പാറക്കലാണ് ചീഫ് കോഓഡിനേറ്റർ. പ്രാഥമിക ഘട്ടമെന്ന നിലയിൽ എല്ലാ പ്രവാസി അംഗങ്ങൾക്കും നോർക കെയർ കാർഡ് ലഭ്യമാക്കുന്നതിലൂടെ സർക്കാർ തലത്തിലുള്ള ആനുകൂല്യങ്ങളും സുരക്ഷയും ഉറപ്പാക്കുമെന്ന് പുതിയ കമ്മിറ്റി അറിയിച്ചു. ഇതിനായി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിൻ ആരംഭിക്കും. വിവിധ രാജ്യങ്ങളിലായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രാജ്യതല കോ ഓഡിനേറ്റർമാരെയും യോഗം പ്രഖ്യാപിച്ചു. സൈനുൽ ആബിദ് കാട്ടിൽ വീട്ടിൽ, അനീസ് അഹമ്മദ് പി.പി (യു.എ.ഇ), എ. മുഹമ്മദ് അഷ്റഫ് (റിയാദ്), ജിനു അബ്ദുറഹ്മാൻ (മദീന), എ. ഉസാമ (ജിദ്ദ), അബ്ദുൽ റിയാസ് (സൗദി കിഴക്കൻ പ്രവിശ്യ), ഡോ. സർഫ്രാസ് റസീൽ (മക്ക), ടി.പി. ബിനു ഇസ്മാഈൽ (ബഹ്റൈൻ), ടി.പി. അഹമ്മദ് മിർഫാൻ (മാലിദ്വീപ്), പി.വി. സിദ്ദീഖ് അജ്മൽ (യു.കെ), ഷിബിലി പാറക്കൽ (ഒമാൻ), മുഹമ്മദ് റഫീഖ്, സൈനുദ്ദീൻ കളത്തിങ്ങൽ (ഖത്തർ) എന്നിവരാണ് വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ. മഹല്ലിലെ പ്രവാസി അംഗങ്ങൾക്ക് ഫോറവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി ചീഫ് കോഡിനേറ്റർ ആബിദ് പാറക്കലിനെ (സൗദി: 0531427553) ബന്ധപ്പെടാവുന്നതാണ്.

ചെറുവണ്ണൂർ തെക്കെ മഹല്ല് പ്രവാസി ഫോറം നിലവിൽ വന്നു; ഭാരവാഹികളെ തെരഞ്ഞെടുത്തു
M
MadhyamamSource Link
22 days ago