ചെ​മ്മീ​ൻ ഡ്യൂ​പ്ല​ക്സ്

ചെ​മ്മീ​ൻ ഡ്യൂ​പ്ല​ക്സ്

M
MadhyamamSource Link
ചേ​രു​വ​ക​ൾ ചെ​മ്മീ​ൻ -250 ഗ്രം ​സ​വാ​ള -2 എ​ണ്ണം പ​ച്ച​മു​ള​ക് -4 എ​ണ്ണം ക​റി​വേ​പ്പി​ല ഇ​ഞ്ചി, വെ​ള്ളു​ത്തു​ള്ളി പേ​സ്റ്റ് -1 ടേ​ബി​ൾ സ്പൂ​ൺ നെ​യ്യ് -1 ടേ​ബി​ൾ സ്പൂ​ൺ ത​ക്കാ​ളി -2 എ​ണ്ണം ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്ന് തേ​ങ്ങ -1 ക​പ്പ്‌ പ​ത്തി​രി പൊ​ടി തയാറാക്കുന്ന വിധം ഒ​രു പാ​നി​ൽ ഓ​യി​ൽ ഒ​ഴി​ച് ചെ​മ്മീ​ൻ ഫ്രൈ ​ചെ​യ്ത ശേ​ഷം ച​ത​ച്ച് മാ​റ്റി​വെ​ക്കു​ക. അ​തെ പാ​നി​ൽ സ​വാ​ള വ​യ​റ്റി പ​ച്ച​മു​ള​ക് ച​ത​ച്ച​തും, ഇ​ഞ്ചി വെ​ള്ളു​ത്തു​ള്ളി പേ​സ്റ്റും ചേ​ർ​ക്കു​ക. അ​തി​നു​ശേ​ഷം മാ​റു​മ്പോ​ൾ ത​ക്കാ​ളി ചേ​ർ​ത്ത് വ​യ​റ്റു​ക. ഇ​തി​ലേ​ക്ക് മ​ഞ്ഞ​ൾ പൊ​ടി, മു​ള​ക് പൊ​ടി, കു​രു​മു​ള​ക് പൊ​ടി, ഗ​രം മ​സാ​ല പൊ​ടി എ​ന്നി​വ ചേ​ർ​ക്കു​ക. ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ച​ത​ച്ചു​വെ​ച്ച ചെ​മ്മീ​നും ചേ​ർ​ത്ത് ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. കു​റ​ച്ച് മ​ല്ലി​യി​ല വി​ത​റി 3 ടേ​ബി​ൾ സ്പൂ​ൺ തേ​ങ്ങ ചേ​ർ​ത്ത് പ​ച്ച മ​ണം മാ​റു​ന്ന​തു​വ​രെ വ​യ​റ്റു​ക. പ​ത്തി​രി​പ്പൊ​ടി കു​ഴ​ച്ചെ​ടു​ത്ത് നൈ​സ് പ​ത്തി​രി പോ​ലെ പ​ര​ത്തി ഉ​ള്ളി​ൽ മ​സാ​ല വെ​ച്ച് റോ​ൾ ചെ​യ്യു​ക. ശേ​ഷം ആ​വി​ച്ചെ​മ്പി​ൽ വേ​വി​ച്ചെ​ടു​ക്കാം. ചെ​മ്മീ​ൻ ഡ്യൂ​പ്ല​ക്സ് റെ​ഡി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെ​മ്മീ​ൻ ഡ്യൂ​പ്ല​ക്സ് — Madhyamam | Boolokam | Boolokam