ചൊവ്വാഴ്ച കനത്ത  ആക്രമണം; പ്രതിരോധിച്ച് സേന

ചൊവ്വാഴ്ച കനത്ത ആക്രമണം; പ്രതിരോധിച്ച് സേന

M
MadhyamamSource Link
കുവൈത്ത് സിറ്റി: പ്രാദേശിക സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈത്ത് വ്യോമാതിർത്തിക്കുള്ളിൽ 17 ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 13 മിസൈലുകൾ വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി ഔദ്യോഗിക വക്താവ് സൗദ് അൽ അത്‌വാൻ പറഞ്ഞു. ഇത് പല പ്രദേശങ്ങളിലും അവശിഷ്ടങ്ങൾ വീഴാൻ കാരണമായി. ചില റെസിഡൻഷ്യൽ വീടുകളിലും വൈദ്യുതി ലൈനുകളിലും ഉൾപ്പെടെ പരിമിതമായ ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നാല് മിസൈലുകൾ ഭീഷണി മേഖലക്ക് പുറത്ത് പതിച്ചു. ഇവ അപകടമൊന്നും സൃഷ്ടിച്ചിട്ടില്ല. കണ്ടെത്തിയ 13 ഡ്രോണുകളിൽ 10 എണ്ണം തടഞ്ഞു. മൂന്നെണ്ണം അപകട മേഖലക്ക് പുറത്ത് നിരുപദ്രവകരമായി വീണു. കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിൽ സായുധ സേനയുടെ പങ്ക് ഊന്നിപ്പറഞ്ഞ അൽ അത്‌വാൻ അവരുടെ സന്നദ്ധതയും പ്രതിരോധശേഷിയും വ്യക്തമാക്കി. മിസൈലുകളും ഡ്രോണുകളും തടഞ്ഞതിനെ തുടർന്നുള്ള അവശിഷ്ടങ്ങൾ മൂലമുണ്ടായ 13 സംഭവങ്ങൾ 24 മണിക്കൂറിനുള്ളിൽ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്തത ഇത്തരം കേസുകൾ 511 ആയി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചൊവ്വാഴ്ച കനത്ത ആക്രമണം; പ്രതിരോധിച്ച് സേന — Madhyamam | B… | Boolokam