തൃക്കരിപ്പൂർ: ചോദ്യം ഉന്നയിച്ചയാളെ ഇരുത്തിച്ച നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജ യനെ ട്രോളി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ . യു.ഡി.എഫ് തൃക്കരിപ്പൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രഭാഷണം നടത്തവെയാണ് മുഖ്യമന്ത്രിയെ ട്രോളി മുനവ്വറലി തങ്ങൾ രംഗത്തെത്തിയത്. പ്രസംഗത്തിനിടെ സദസിൽ നിന്ന് പ്രവർത്തകൻ ആരാഞ്ഞ ചോദ്യത്തോട് പ്രതികരിക്കുന്നതിനിടയിലാണ് പേരെടുത്ത് പറയാതെ മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തെ തങ്ങൾ ട്രോളിയത്. യു.ഡി.എഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രവർത്തകൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകിയപ്പോഴാണ് മുനവ്വറലി തങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി മറുപടി പറഞ്ഞത്. തൃക്കരിപ്പൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിക്കാനിടയുള്ള ഭൂരിപക്ഷത്തെക്കുറിച്ചായിരുന്നു പ്രവർത്തകന്റെ ചോദ്യം. അക്കാര്യം വോട്ടർമാർ തീരുമാനിക്കട്ടെ എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയെ തങ്ങൾ ട്രോളിയത്. വീട്ടിൽ പോയി ചോദിക്കേണ്ടതല്ല ചോദ്യമെന്നും യഥാർഥത്തിൽ അണികളുടെ ചോദ്യവും ആവലാതികളും കേട്ട് അതിനുവേണ്ട പരിഹാരങ്ങൾ നിർദേശിക്കലാണ് യഥാർത്ഥ നേതാക്കൾ ചെയ്യേണ്ടത്. അത് ജനാധിപത്യത്തിൻ്റെ അടിസ്ഥാനമാണെന്നും തങ്ങൾ വിശദീകരിച്ചു. കോന്നിയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കവെയാണ് സദസ്സിലെ ഒരാൾ മുഖ്യമന്ത്രിയോട് ഒരു ചോദ്യമുണ്ടെന്ന് പറഞ്ഞത് . ഉടനടി മൈക്കിലൂടെ തന്നെ 'അത് വീട്ടിൽ പോയി ചോദിച്ചാൽ മതി' എന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം തുടർന്നു. തെരഞ്ഞെടുപ്പ് വേളയിൽ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ സംസാരം അതിര് വിടുന്നത് . നേരത്തെ അമ്പലപ്പുഴയിലെ സ്വതന്ത്രസ്ഥാനാർഥി ജി. സുധാകരന്റെ നിലപാടിനെ ചെറ്റത്തരം എന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. പ്രസംഗം വിവാദമായതോടെ നിരവധി പേരാണ് മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിക്കുന്നത്. എന്നാൽ 'ചെറ്റത്തരം' വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അമ്പലപ്പുഴ സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരൻ രംഗത്തെത്തിയിരുന്നു.

ചോദ്യം വീട്ടിലല്ല വേണ്ടൂ...; ചോദ്യ വിവാദത്തിൽ മുഖ്യമന്ത്രിയെ ട്രോളി മുനവ്വറലി തങ്ങൾ
M
MadhyamamSource Link
about 2 months ago