ചോദ്യങ്ങൾ നികേഷ് കുമാര്‍ എ.കെ.ജി സെന്‍ററിലെ പ്യൂണിനോട് ചോദിച്ചാൽ മതി വി.ഡി. സതീശൻ

ചോദ്യങ്ങൾ നികേഷ് കുമാര്‍ എ.കെ.ജി സെന്‍ററിലെ പ്യൂണിനോട് ചോദിച്ചാൽ മതി വി.ഡി. സതീശൻ

M
MadhyamamSource Link
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്ക് കോണ്‍ഗ്രസിന്റെ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് എം.വി. നികേഷ് കുമാര്‍ ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചോദ്യം ചോദിക്കാൻ നികേഷ്‍കുമാര്‍ ആരാണ്. നികേഷ് കുമാര്‍ എ.കെ.ജി സെന്‍ററിലെ പ്യൂണിനോടോ അറ്റന്‍ഡര്‍മാരോടോ ചോദ്യങ്ങള്‍ ചോദിച്ചാൽ മതി. സി.പി.എമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ചോദിച്ചാൽ മറുപടി പറയുമെന്നും വി.ഡി. സതീശൻ പറഞ്ഞു. പണവും സാരിയും കിറ്റുകളും നൽകി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേത് പോലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. നടക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രചാരണമാണെന്നും നിയമപരമായി നേരിടുമെന്നും വി.ഡി. സതീശൻ പറഞ്ഞു. സ്ഥാനാർഥിയുടെ സാന്നിധ്യത്തിൽ പണം വിതരണം ചെയ്യുകയാണ് ബി.ജെ.പി ചെയ്യുന്നത്. അതിന്റെ വിഡിയോ സഹിതമാണ് കോൺഗ്രസ് പുറത്തുവിട്ടത്. കേരളത്തിന് പരിചിതമല്ലാത്ത ശീലത്തിനാണ് ബി.ജെ.പി തുടക്കമിടുന്നത്. സംസ്ഥാനത്തുടനീളം കോടി കണക്കിന് രൂപയാണ് ഇതിനായി ബി.ജെ.പി ചെലവഴിക്കുന്നത്. മറ്റു പാർട്ടിക്കാർ എല്ലാം കലാശക്കൊട്ടിൽ കേന്ദ്രീകരിച്ച സമയത്താണ് ബി.ജെ.പി പ്രവർത്തകർ വീടുകയറി സാരി വിതരണം ചെയ്തു. സി.പി.എമ്മും ഹീനമായ രാഷ്ട്രീയ പ്രചാരണം തന്നെയാണ് നടത്തുന്നത്. പറവൂരിൽ തനിക്കെതിരെ നോട്ടീസ് വിതരണം നടത്തുന്നുണ്ട്. കൈപ്പമംഗലത്തെ കമ്മിറ്റിയുടെ പേരിലാണ് നോട്ടീസ് പ്രിന്റ് ചെയ്ത് പറവൂരിൽ വിതരണം ചെയ്യുന്നത്. തെരഞ്ഞെടുപ്പിന് വോട്ടുകൾ സ്വാധീനിക്കുന്നതിന് ബി.ജെ.പി നടത്തുന്ന ശ്രമങ്ങളെ ജാഗ്രതയോടെ കാണണം. ഇത്തരം പ്രശനങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷൻ ജാഗ്രതയോടെ ഇടപെടണമെന്നും വി.ഡി. സതീശൻ കൂട്ടിചേർത്തു. സർവിസ് വോട്ടുകൾ ചെയ്യാൻ വൈകുന്നത് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ്. ബാലറ്റ് പോലും സമയത്തിന് എത്തിക്കാനാകാതെ എന്ത് തെരഞ്ഞെടുപ്പാണ് കമീഷൻ നടത്തുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചോദ്യങ്ങൾ നികേഷ് കുമാര്‍ എ.കെ.ജി സെന്‍ററിലെ പ്യൂണിനോട് ചോ… | Boolokam