ചോര മണം തുടിക്കുന്ന കുടിപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മേയ് എട്ടിന് തിയേറ്ററുകളിൽ

ചോര മണം തുടിക്കുന്ന കുടിപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മേയ് എട്ടിന് തിയേറ്ററുകളിൽ

കാലം മാറുന്നതിനനുസരിച്ച് കഥാപാത്രങ്ങളും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ട വീര്യവും മാറുന്നുണ്ടെങ്കിലും, അധികാരത്തിന്റെ ചോര മണക്കുന്ന വഴികളിൽ ഇന്നും പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ, നീതിയും അതിജീവനവും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിന്റെ കഥയുമായി 'അങ്കം അട്ടഹാസം' എത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം മേയ് 8ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം സൈജു കുറുപ്പ്, മഖ്‌ബൂൽ സൽമാൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇവരെ കൂടാതെ ചിത്രത്തിൽ നന്ദു, അലൻസിയർ, എം.എ. നിഷാദ്, അന്നാ രാജൻ, സിബി തോമസ്, സ്മിനു സിജോ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. പുതുമുഖ നായികയായി അംബിക എത്തുമ്പോൾ, കിച്ചു (യു.എസ്.എ), അമിത്ത്, കുട്ടി അഖിൽ, ദീപക് ശിവരാജൻ എന്നിവരും സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. തിരുവനന്തപുരം നഗരത്തിന്റെ പരുക്കൻ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധാനം - സുജിത്ത് എസ് നായർ, ബാനർ -ട്രിയാനി പ്രൊഡക്ഷൻസ്, നിർമാണം - അനിൽകുമാർ ജി, സാമുവൽ മത്തായി യുഎസ്എ, ഛായാഗ്രഹണം - ശിവൻ എസ് സംഗീത്, രചന - സുജിത്ത് എസ് നായർ, അനിൽകുമാർ ജി, എഡിറ്റിങ് - പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ-ഹരിവെഞ്ഞാറമൂട്, ആക്ഷൻസ് - ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ്, ഗാനരചന - ദീപക് നന്നാട്ടുകാവ്, ഡസ്റ്റൻ അൽഫോൺസ്, സംഗീതം - ശ്രീകുമാർ വാസുദേവ്, അഡ്വ. ഗായത്രി നായർ, ആലാപനം - വിനീത് ശ്രീനിവാസൻ, ഇന്ദ്രവതി ചൗഹാൻ (പുഷ്പാ ഫെയിം), കല - അജിത്ത് കൃഷ്‌ണ, ചമയം - സൈജു നേമം, കോസ്‌റ്റ്യും - റാണ പ്രതാപ്, ബി.ജി.എം- ആൻ്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി - ബിനോയ് ബെന്നി, ഡിസ്ട്രിബ്യൂഷൻ പാർട്ട്ണർ- ഡ്രീം ബിഗ് ഫിലിംസ്, ഡിസൈൻസ്- ആൻ്റണി സ്‌റ്റീഫൻ, സ്‌റ്റിൽസ് - ജിഷ്‌ണു സന്തോഷ്, പി.ആർ.ഒ - അജയ് തുണ്ടത്തിൽ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചോര മണം തുടിക്കുന്ന കുടിപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം… | Boolokam