ചർച്ചകൾ പൂർത്തിയായതായി വി.ഡി. സതീശൻ: ധാരണയായില്ലെന്ന് പി.ജെ. ജോസഫ്

ചർച്ചകൾ പൂർത്തിയായതായി വി.ഡി. സതീശൻ: ധാരണയായില്ലെന്ന് പി.ജെ. ജോസഫ്

M
MadhyamamSource Link
തിരുവനന്തപുരം: സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ എല്ലാം പൂർത്തിയായതായി വി.ഡി. സതീശൻ. 24 മണിക്കൂറിനുള്ളിൽ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. ലീഗും കേരള കോൺഗ്രസുമായുള്ള ചർച്ചകൾ പൂർത്തി. നാളെ പ്രഖ്യാപനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. എന്നാൽ, സീറ്റുകൾ വെച്ചുമാറുന്നതിൽ ആലുവ പാലസിൽ കേരള കോൺഗ്രസുമായുള്ള ചർച്ചകൾ നടത്തിയതായി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. ഇടുക്കി സീറ്റുകൾ വിട്ടുനൽകില്ലെന്നാണ് കേരള കോൺഗ്രസ് നിലപാട്. ഏറ്റുമാനൂർ സീറ്റിലും ധാരണയായില്ല. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് എന്നിവരുമായും ചർച്ച നടത്തി. എന്നാൽ, സീറ്റുകളുടെ കാര്യത്തിൽ ധാരണയായിട്ടില്ലെന്ന് പി.ജെ. ജോസഫിന്റെ പ്രതികരണം. രണ്ടു ദിവസത്തിനകം തീരുമാനമാക്കുമെന്നും കോൺഗ്രസുമായി വീണ്ടും ചർച്ച നടത്തുമെന്നും ടീം യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റുകൾ ഏറ്റെടുക്കാനുള്ള നീക്കം നടക്കില്ലെന്ന് മോൻസ് ജോസഫ് പറഞ്ഞു. 10 സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 10 സീറ്റുകൾ എന്നത് കേരള കോൺഗ്രസിന്റെ അവകാശമാണെന്നും അത് വിട്ടുനൽകില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു. ആദ്യം വിട്ടുവീഴ്ചക്ക് തയാറാണെന്ന് പറഞ്ഞ കേരള കോൺഗ്രസ് കടുത്ത നിലപാടിലേക്കാണ് പോകുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചർച്ചകൾ പൂർത്തിയായതായി വി.ഡി. സതീശൻ: ധാരണയായില്ലെന്ന് പി.ജെ… | Boolokam