ജിദ്ദ: സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം വിളംബരം ചെയ്ത് ഒ.ഐ.സി.സി വെസ്റ്റേൻ റീജിയനൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം സാമൂഹിക, സാംസ്‌കാരിക, വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിദ്യം കൊണ്ടും അഭൂതപൂർവ്വമായ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പ്രവാസലോകത്തെ വിവിധ തുറകളിലുള്ള ആയിരങ്ങളാണ് ഇഫ്താർ വിരുന്നിൽ പങ്കെടുത്തത്. സംഗമത്തിൽ അൽ അബീർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ, ലുലു ഗ്രൂപ്പ് റീജിയനൽ മാനേജർ ഷമീർ ചാത്തോലി, കെ.പി.സി.സി മൈനോറിറ്റി സെൽ സംസ്ഥാന സെക്രട്ടറിയും മുൻ ഒ.ഐ.സി.സി നേതാവുമായ കെ.സി. അബ്ദുറഹ്മാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സൗഹൃദവും ഐക്യവും ഊട്ടിയുറപ്പിക്കുന്ന ഇത്തരം ഒത്തുചേരലുകൾ പ്രവാസ ജീവിതത്തിൽ അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച പ്രമുഖർ അഭിപ്രായപ്പെട്ടു. വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ, ഒ.ഐ.സി.സി നേതാക്കൾ, പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള വലിയൊരു ജനാവലി സംഗമത്തിൽ സംബന്ധിച്ചു. ഒ.ഐ.സി.സി വെസ്റ്റേൻ റീജിയനൽ കമ്മിറ്റി ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഒ.ഐ.സി.സി വെസ്റ്റേൻ റീജിയനൽ കമ്മിറ്റി ഇഫ്താർ സംഗമം
M
MadhyamamSource Link
about 2 months ago