ജയിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; കോച്ച് ഡേവിഡ് കറ്റാലയുടെ പണി പോകും

ജയിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; കോച്ച് ഡേവിഡ് കറ്റാലയുടെ പണി പോകും

M
MadhyamamSource Link
കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുഖ്യപരിശീലകൻ ഡേവിഡ് കറ്റാലയെ മാനേജ്മെന്‍റ് പുറത്താക്കുമെന്ന് റിപ്പോർട്ട്. ഐ.എസ്.എല്ലിലെ തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് ക്ലബ്ബ് മാനേജ്‌മെന്റ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. കഴിഞ്ഞ ദിവസം പഞ്ചാബ് എഫ്‌.സിയോട് സ്വന്തം തട്ടകത്തിൽ വഴങ്ങിയ കനത്ത തോൽവിയാണ് കറ്റാലയുടെ പുറത്തുപോക്കിലേക്ക് കാര്യങ്ങളെത്തിച്ചത്. ഈ സീസണിൽ ഒരു മത്സരത്തിൽ പോലും വിജയിക്കാൻ കഴിയാത്തതും കറ്റാലക്ക് തിരിച്ചടിയായി. ആരാധകരുടെ വലിയ പ്രതിഷേധങ്ങൾക്കിടയിലാണ് മാനേജ്‌മെന്റ് ഈ നിർണ്ണായക തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ കോച്ചും മാനേജ്‍മെന്റും തമ്മിൽ ധാരണയിലെത്തി. പകരം ആരാകും അടുത്ത കോച്ച് എന്ന കാര്യത്തിൽ ക്ലബ് വ്യക്തത വരുത്തിയിട്ടില്ല. സീസൺ ആരംഭിച്ച് ആറ് മത്സരങ്ങൾ പിന്നിടുമ്പോഴും ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം അതീവ നിരാശാജനകമായിരുന്നു. ഒരു മത്സരത്തിൽ സമനില നേടുകയും ബാക്കി 5 മത്സരങ്ങളിൽ തോൽക്കുകയും ചെയ്തു. 6 മത്സരങ്ങളിൽ നിന്നായി വെറും 1 പോയിന്റ് മാത്രമാണ് ടീമിന്‍റെ സമ്പാദ്യം. 14 ടീമുകളുള്ള ടൂർണമെന്‍റിന്‍റെ പോയിന്റ് ടേബിളിൽ 13 മത്തെ സ്ഥാനത്താണ് ടീം ഇപ്പോൾ ഉള്ളത്. 14 -ാമതുള്ള മുഹമ്മദൻസ് എഫ്.സി ബ്ലാസ്റ്റേഴ്സിനേക്കാൾ രണ്ട് മത്സരം കുറവാണ് കളിച്ചത്. ഇത്തവണ ഐ.എസ്.എല്ലിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. നിലവിലെ സ്ഥിതി തുടരുക ആണെങ്കിൽ ക്ലബ് ഐ.എസ്.എല്ലിൽ നിന്ന് പുറത്താകാനാണ് സാധ്യത. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജയിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; കോച്ച് ഡേവിഡ് കറ്റാലയുടെ പണി… | Boolokam