ജയില്‍പ്പുള്ളി

ജയില്‍പ്പുള്ളി

M
MadhyamamSource Link
Posted On date_range 30 March 2026 7:45 AM IST Updated On date_range 30 March 2026 7:45 AM IST ഏറെ നാളുകള്‍ക്കുശേഷം, രാത്രി വാതില്‍പ്പാളികളുടെ വിടവിലൂടെ നിലാവ് കാണുന്ന ജയില്‍പ്പുള്ളിയെപ്പറ്റി വായിക്കുകയായിരുന്നു, അയാള്‍ കാതോര്‍ത്ത നിശ്ശബ്ദത എന്നെയും കൂടെ കൂട്ടി: അകലെ മാനത്ത് ചന്ദ്രന്‍ നിൽപുണ്ടായിരുന്നു. അതേ മുയല്‍ക്കുഞ്ഞിനെ നെഞ്ചിലേറ്റിക്കൊണ്ട്. വലിയൊരു മേഘം ദൂരെ മാറിനില്‍ക്കുന്നു. ഒരു പർവതം പോലെ. അയാള്‍ തിരുത്തി: ചിറകുകള്‍ കരിഞ്ഞ പക്ഷി. ഇപ്പോള്‍ മേഘം. ഉടനെ പറക്കും. ഇടത്തേ ചെറുവിരലിലേക്ക് പർവതാേരാഹകനെപോലെ കയറാന്‍ തുടങ്ങിയ ഉറുമ്പിന്, അയാള്‍ വാതില്‍പ്പാളികളുടെ വിടവിലൂടെ മാനം കാണിച്ചുകൊടുക്കുന്നു. മയില്‍പ്പീലി ആകേണ്ടാ. അയാള്‍ അതിനോട് പറയുന്നു: മാനം മാത്രം കാണുക.... ഏറെ നാളുകള്‍ക്കുശേഷം, രാത്രി വാതില്‍പ്പാളികളുടെ വിടവിലൂടെ നിലാവ് കാണുന്ന ജയില്‍പ്പുള്ളിയെപ്പറ്റി വായിക്കുകയായിരുന്നു, അയാള്‍ കാതോര്‍ത്ത നിശ്ശബ്ദത എന്നെയും കൂടെ കൂട്ടി: അകലെ മാനത്ത് ചന്ദ്രന്‍ നിൽപുണ്ടായിരുന്നു. അതേ മുയല്‍ക്കുഞ്ഞിനെ നെഞ്ചിലേറ്റിക്കൊണ്ട്. വലിയൊരു മേഘം ദൂരെ മാറിനില്‍ക്കുന്നു. ഒരു പർവതം പോലെ. അയാള്‍ തിരുത്തി: ചിറകുകള്‍ കരിഞ്ഞ പക്ഷി. ഇപ്പോള്‍ മേഘം. ഉടനെ പറക്കും. ഇടത്തേ ചെറുവിരലിലേക്ക് പർവതാേരാഹകനെപോലെ കയറാന്‍ തുടങ്ങിയ ഉറുമ്പിന്, അയാള്‍ വാതില്‍പ്പാളികളുടെ വിടവിലൂടെ മാനം കാണിച്ചുകൊടുക്കുന്നു. മയില്‍പ്പീലി ആകേണ്ടാ. അയാള്‍ അതിനോട് പറയുന്നു: മാനം മാത്രം കാണുക. രാത്രി കണ്ണുകളിലൊടുങ്ങുന്നതിനും മുമ്പേ കണ്ണ് രണ്ടും പൂട്ടുക. നിലാവിനുമൊപ്പം. അതേ മുയല്‍ക്കുഞ്ഞിന്റെ കുറുകലിനുമൊപ്പം. ഉറക്കം, അത് നീയും മറന്നേക്കുക. ======================= കടപ്പാട്: പി.ടി. തോമസിന്റെ ഓർമ വായിച്ചപ്പോള്‍

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജയില്‍പ്പുള്ളി — Madhyamam | Boolokam | Boolokam