ജലീൽ മാടമ്പ്രക്ക് ജിദ്ദ കൂറ്റമ്പാറ പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി

ജലീൽ മാടമ്പ്രക്ക് ജിദ്ദ കൂറ്റമ്പാറ പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി

M
MadhyamamSource Link
ജിദ്ദ: ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക സന്നദ്ധ പ്രവർത്തകൻ ജലീൽ മാടമ്പ്രക്ക് ജിദ്ദയിലെ കൂറ്റമ്പാറ പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി. കൂറ്റമ്പാറ പ്രവാസി കൂട്ടായ്മ പ്രസിഡൻറ് സമീർ കല്ലുങ്ങൽ അധ്യക്ഷത വഹിച്ച യാത്രയയപ്പ് യോഗം ‘ജാപ്പ’ പ്രസിഡൻറ് അനീസ് തട്ടിയേക്കൽ ഉദ്ഘാടനം ചെയ്തു. മൂന്ന് പതിറ്റാണ്ടോളം പ്രവാസ ലോകത്ത് സജീവമായിരുന്ന ജലീൽ മാടമ്പ്ര, സ്വന്തം നാടായ കൂറ്റമ്പാറയുടെയും പ്രവാസ സമൂഹത്തിെൻറയും ഉന്നമനത്തിനായി നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണെന്ന് യോഗം വിലയിരുത്തി. ചടങ്ങിൽ ശിഹാബ് പൊറ്റമ്മൽ (ജാപ്പ സെക്രട്ടറി), അഷ്റഫ് മാങ്കായി (രക്ഷാധികാരി, കൂറ്റമ്പാറ പ്രവാസി കൂട്ടായ്മ), ജാപ്പ എക്സിക്യൂട്ടീവ് അംഗങ്ങളായ അഫ്സൽ മുണ്ടശേരി, ടി.പി. മുനീർ, മനാഫ് പാറക്കപ്പാടം, കൂറ്റമ്പാറ പ്രവാസി കൂട്ടായ്മ മീഡിയേറ്റർ കെ.വി. സിറാജ് എന്നിവർ സംസാരിച്ചു. റഹ്മത്തുല്ല പൂതൻകോട് നന്ദി പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജലീൽ മാടമ്പ്രക്ക് ജിദ്ദ കൂറ്റമ്പാറ പ്രവാസി കൂട്ടായ്മ യാത്രയ… | Boolokam