ജില്ല ജയിലിൽ തടവുകാർ സൂപ്രണ്ടിനെയും ജീവനക്കാരെയും ആക്രമിച്ചു

ജില്ല ജയിലിൽ തടവുകാർ സൂപ്രണ്ടിനെയും ജീവനക്കാരെയും ആക്രമിച്ചു

M
MadhyamamSource Link
മംഗളൂരു: ജില്ല ജയിലിൽ മൂന്ന് വിചാരണത്തടവുകാർ ജയിൽ സൂപ്രണ്ടിനെയും ജീവനക്കാരെയും ആക്രമിക്കുകയും അവരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി .സംഭവത്തിൽ ബാർക്കെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. വിചാരണ തടവുകാരായ ഇഖ്ബാൽ, ഷെഹ്‌രാജ് എന്ന ഷാരൂഖ്, അഫ്രീദ് എന്നിവരാണ് അക്രമികളെന്ന് പൊലീസ് പറഞ്ഞു. ജയിൽ സൂപ്രണ്ട് ശരണപ്പ ദൂരു സമർപ്പിച്ച പരാതിയിൽ പറയുന്നത് ഇങ്ങിനെ: വിചാരണ തടവുകാരനായ ഇഖ്ബാൽ ഓഫീസിലെത്തി അലറാൻ തുടങ്ങി. പുതുതായി പ്രവേശിപ്പിക്കപ്പെട്ട തടവുകാരെ തന്റെ സെല്ലിൽ പാർപ്പിക്കണമെന്നായിരുന്നു ആവശ്യം.ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സൂപ്രണ്ട് അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും ഇഖ്ബാൽ ശല്യം തുടരുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.ബഹളത്തിനിടെ മറ്റൊരു വിചാരണത്തടവുകാരനായ അഫ്രീദ് സൂപ്രണ്ടിനെ അസഭ്യം പറയുകയും പ്ലാസ്റ്റിക് കസേര ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ജയിൽ വളപ്പിനുള്ളിൽ സ്ഥാപിച്ചിരുന്ന ജലശുദ്ധീകരണ യന്ത്രവും പൈപ്പുകളും കേടുവരുത്തി. ഏകദേശം 12,000 രൂപയുടെ നഷ്ടം സംഭവിച്ചു. അഫ്രീദ് ഒരു കാരം ബോർഡ് തകർത്ത് മരക്കഷണങ്ങൾ ഇഖ്ബാലിന് കൈമാറി. ഇവ ഉപയോഗിച്ച് ജയിൽ ജീവനക്കാരെ ആക്രമിക്കാനും അവരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്താനും ശ്രമിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജില്ല ജയിലിൽ തടവുകാർ സൂപ്രണ്ടിനെയും ജീവനക്കാരെയും ആക്രമിച്ച… | Boolokam