ആലപ്പുഴ: നീണ്ട ഇടവേളക്കുശേഷം ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. മുഹമ്മ പഞ്ചായത്തിലെ ഏഴാംവാർഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വീട്ടിൽ വളർത്തിയ കോഴികളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. 23 കോഴികൾ വിവിധ ദിവസങ്ങളിലായി ചത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഈമാസം 16ന് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ജില്ലകലക്ടറുടെ ചേംബറിൽ യോഗംചേർന്ന ശേഷം കള്ളിങ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച വീടിന് ഒരുകിലോമീറ്റർ ചുറ്റളവിലെ ആറ്, ഏഴ്,എട്ട്, ഒമ്പത്, 13 വാർഡുകളിലാണ് കള്ളിങ് നടത്തുക. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
