ജിദ്ദ: യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണാർഥം ജിദ്ദ താനൂർ മണ്ഡലം കെ.എം.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ ഫത്താഹ് താനൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസഹാഖ് പൂണ്ടോളി മുഖ്യപ്രഭാഷണം നടത്തി. താനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. നവാസ് ഓൺലൈൻ വഴി സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയംങ്കോട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ.കെ. ബാവ, ജലാൽ തേഞ്ഞിപ്പലം, മലപ്പുറം ജില്ലാ പ്രസിഡൻറ് ഇസ്മാഈൽ മുണ്ടംപറമ്പ്, ജനറൽ സെക്രട്ടറി നാണി ഇസഹാഖ്, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ, നൗഫൽ ഉള്ളാടൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി ബഷീർ കീഴില്ലത്ത് എന്നിവർ പരിപാടിയിൽ സംസാരിച്ചു. ജനങ്ങളെ പൊറുതിമുട്ടിച്ച ഇടതുപക്ഷ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കി യു.ഡി.എഫ് മുന്നണിയെ അധികാരത്തിലേറ്റാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു. സി.എം. മർസൂഖിെൻറ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി സാദിഖ് ചിറയിൽ സ്വാഗതവും ട്രഷറർ മുജീബ് തൊട്ടിയിൽ നന്ദിയും പറഞ്ഞു. മുസ്തഫ തലക്കടത്തൂർ, ആബിദ് മാടമ്പാട്ട്, നംഷീദ് താനൂർ, മൻസൂർ അയ്യായ, പി.ടി. ഇസ്മാഈൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ജിദ്ദ താനൂർ മണ്ഡലം കെ.എം.സി.സി തിരഞ്ഞെടുപ്പ് കൺവെൻഷൻ
M
MadhyamamSource Link
about 1 month ago