യാംബു: എൽ.ഡി.എഫിെൻറ വിജയത്തിനായി ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ജിദ്ദ നവോദയ വൈസ് പ്രസിഡൻറും യാംബു ഏരിയ രക്ഷാധികാരിയുമായ അജോ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡൻറ് ഷാഹുൽ ഹമീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മതനിരപേക്ഷത നിലനിർത്താനും ക്ഷേമ-വികസന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കാനും കേരളത്തിൽ എൽ.ഡി.എഫ് തുടർഭരണം അനിവാര്യമാണെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു. പ്രവാസികളോടുള്ള സർക്കാരിെൻറ കരുതലിന് ഉദാഹരണമാണ് പ്രവാസി ക്ഷേമ പെൻഷൻ 3500 രൂപയായി ഉയർത്തിയ നടപടിയെന്ന് യോഗം വിലയിരുത്തി. കൂടാതെ, പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തി നടപ്പാക്കിയ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി സർക്കാരിെൻറ പ്രവാസി സൗഹൃദ നയങ്ങളുടെ തെളിവാണെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി.ഏരിയ പ്രസിഡൻറ് ബിഹാസ് കരുവാരകുണ്ട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ നാസർ കടലായി സംസാരിച്ചു. ഏരിയ കമ്മിറ്റി ജോയിൻറ് സെക്രട്ടറി രാജീവ് തിരുവല്ല സ്വാഗതവും ജീവകാരുണ്യ വിഭാഗം കൺവീനർ എ.പി. സാക്കിർ നന്ദിയും പറഞ്ഞു.

ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി കൺവെൻഷൻ
M
MadhyamamSource Link
about 1 month ago