ജിദ്ദ: ജിദ്ദ കെ.എം.സി.സി സുലൈമാനിയ ഏരിയയുടെ ആഭിമുഖ്യത്തിൽ കെ.എം. സീതി സാഹിബ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വേങ്ങര മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി അലി അക്ബർ യോഗം ഉദ്ഘാടനം ചെയ്തു. ജലാൽ തേഞ്ഞിപ്പലം അധ്യക്ഷത വഹിച്ച ചടങ്ങിൽ നസീർ വാവക്കുഞ്ഞ്, ലത്തീഫ് കളരാന്തിരി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. നിയമസഭാ സാമാജികൻ, സ്പീക്കർ, രാഷ്ട്രീയ നേതാവ്, വാഗ്മി, എഴുത്തുകാരൻ, അഭിഭാഷകൻ, വിദ്യാഭ്യാസ പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ കൈയൊപ്പ് ചാർത്തിയ ബഹുമുഖ പ്രതിഭയായിരുന്നു സീതി സാഹിബെന്നും അദ്ദേഹത്തിെൻറ മഹിതമായ ജീവിതം ഏറെ മാതൃകാപരമാണെന്നും പരിപാടിയിൽ സംസാരിച്ചവർ അനുസ്മരിച്ചു. ഷമീം വള്ളിക്കുന്ന്, നൗഷാദ് ലുലു, യൂസഫ് വളാഞ്ചേരി, ജംഷിദ് പരപ്പൻ പൊയിൽ, ലത്തീഫ് കുറ്റിക്കാട്ടൂർ, റസാഖ്, ഹക്കീം, ജാഫർ കൊണ്ടോട്ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു. അബ്ദുൽ വഹാബ് കോട്ടക്കൽ സ്വാഗതവും അൻവർ ചെമ്പൻ നന്ദിയും പറഞ്ഞു.

ജിദ്ദയിൽ കെ.എം. സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
M
MadhyamamSource Link
20 days ago