Posted On date_range 19 April 2026 8:49 PM IST Updated On date_range 19 April 2026 8:49 PM IST ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു: രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവഗുരുതരം text_fields bookmark_border ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുട്ടിയുമാണ് മരിച്ചത്. നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം സമീപത്തെ വ്യൂ പോയന്റിൽ പോയി തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. 200 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. 12 പേരോളമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിന് ശേഷം നാട്ടുകാർ ചേർന്നാണ് യാത്രക്കാരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പരിക്കേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോകും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Jeep overturns into creek: Two dead, three in critical condition

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു: രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവഗുരുതരം
M
MadhyamamSource Link
20 days ago