ജീവനക്കാർക്ക് ഈദ് സമ്മാനമായി 10 ദിവസത്തെ അവധി പ്രഖ്യാപിച്ച് എസ്.ടി.സി ബഹ്‌റൈൻ

ജീവനക്കാർക്ക് ഈദ് സമ്മാനമായി 10 ദിവസത്തെ അവധി പ്രഖ്യാപിച്ച് എസ്.ടി.സി ബഹ്‌റൈൻ

M
MadhyamamSource Link
Posted On date_range 20 March 2026 12:23 PM IST Updated On date_range 20 March 2026 12:23 PM IST text_fields bookmark_border camera_alt എൻജിനീയർ ഖാലിദ് അൽ ഒസൈമി മനാമ: രാജ്യത്തെ പ്രമുഖ ഡിജിറ്റൽ സേവന ദാതാക്കളായ എസ്.ടി.സി ബഹ്‌റൈൻ, തങ്ങളുടെ ജീവനക്കാർക്കായി 10 ദിവസത്തെ ദീർഘിപ്പിച്ച ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു. ജീവനക്കാരുടെ ക്ഷേമത്തിനും വർക്ക്- ലൈഫ് ബാലൻസിങ്ങിനും കമ്പനി നൽകുന്ന പ്രാധാന്യം അടിവരയിടുന്നതാണ് ഈ തീരുമാനം. ഈദിന്‍റെ ഒന്നാം ദിവസം മുതൽ ആരംഭിച്ച് മാർച്ച് 28 വരെയാണ് അവധി. ജീവനക്കാരുടെ കഠിനാധ്വാനത്തെ അംഗീകരിക്കുകയും, കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാൻ അവസരമൊരുക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. ഏകദേശം 800ലധികം വരുന്ന കമ്പനി ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കും. നമ്മുടെ വിജയത്തിന്‍റെ അടിത്തറ ജീവനക്കാരാണെന്ന് എസ്.ടി.സി ബഹ്‌റൈൻ സി.ഇ.ഒ എൻജിനീയർ ഖാലിദ് അൽ ഒസൈമി പറഞ്ഞു. ജീവനക്കാർക്ക് മികച്ച ജോലി അന്തരീക്ഷം ഒരുക്കുന്നതിലൂടെ അവരുടെ ഉന്മേഷവും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  STC Bahrain announces 10-day holiday as Eid gift for employees

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജീവനക്കാർക്ക് ഈദ് സമ്മാനമായി 10 ദിവസത്തെ അവധി പ്രഖ്യാപിച്ച്… | Boolokam