Posted On date_range 28 March 2026 8:10 AM IST Updated On date_range 28 March 2026 8:10 AM IST ജുബൈൽ നഗരസഭയുടെ ‘അൽ മിർഖാബ് വാക്ക്’ പദ്ധതി; ജീവിതനിലവാരം മെച്ചപ്പെടുത്താൻ പുതിയ ചുവടുവെപ്പ് text_fields bookmark_border camera_alt ജുബൈൽ നഗരസഭ ഒരുക്കുന്ന ‘അൽ മിർഖാബ് വാക്ക്’ പദ്ധതി ജുബൈൽ: നഗരകാഴ്ചകൾക്കൊപ്പം പൊതുജനാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് ജുബൈൽ നഗരസഭ നടപ്പാക്കുന്ന ‘അൽ മിർഖാബ് വാക്ക്’ ശ്രദ്ധേയമാകുന്നു.ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നഗരസഭയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി യാഥാർത്ഥ്യമാകുന്നത്.സൗദി വിഷൻ 2030-െൻറയും മുനിസിപ്പാലിറ്റിയുടെയും ലക്ഷ്യമായ ഉയർന്ന ജീവിതനിലവാരം മുൻനിർത്തിയാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കിംസ് ആശുപത്രിക്കും പാണ്ട ഹൈപ്പർമാർക്കറ്റിനും സമീപത്തുള്ള വിശാലമായ സ്ഥലമാണ് ഈ രീതിയിൽ നവീകരിച്ചിരിക്കുന്നത്. ഏകദേശം ഒന്നര കിലോമീറ്റർ വരുന്ന ഈ പ്രദേശത്ത് നിലവിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ സിന്തറ്റിക് നടപ്പാത സജ്ജമായിക്കഴിഞ്ഞു. സുരക്ഷിതമായ നടത്തത്തിനുള്ള ട്രാക്കുകൾക്ക് പുറമെ, വ്യായാമത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനായി വിവിധ ഔട്ട്ഡോർ കായിക ഉപകരണങ്ങളും ഇവിടെ സ്ഥാപിച്ചു വരുന്നുണ്ട്.ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ വലിയൊരു മുതൽക്കൂട്ടാകുന്ന ഈ നടപ്പാതയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് വൈകുന്നേരങ്ങളിൽ എത്തുന്നത്. വിശ്രമിക്കാൻ ഒരുക്കിയ ബെഞ്ചുകളും സമീപത്തായി മലയാളികളുടേത് ഉൾപ്പെടെയുള്ള വിവിധ റെസ്റ്റോറൻറുകളും കൂടിയായതോടെ ‘അൽ മിർഖാബ് വാക്ക്’ ജുബൈലിലെ സായാഹ്നങ്ങളെ ഏറെ സജീവമാക്കിയിരിക്കുകയാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Jubail City Council's 'Al Mirqaab Walk' project; A new step to improve the quality of life

ജുബൈൽ നഗരസഭയുടെ ‘അൽ മിർഖാബ് വാക്ക്’ പദ്ധതി; ജീവിതനിലവാരം മെച്ചപ്പെടുത്താൻ പുതിയ ചുവടുവെപ്പ്
M
MadhyamamSource Link
about 1 month ago