ന്യൂഡൽഹി: എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ 26 വിദ്യാർഥികൾക്ക് 100 പേർസൈന്റൽ മാർക്ക്. കഴിഞ്ഞവർഷം 25 പേരാണ് ഈ നേട്ടം കൈവരിച്ചത്. ജനുവരിയിൽ നടന്ന ആദ്യപരീക്ഷയിൽ 13 ലക്ഷം വിദ്യാർഥികളാണ് ഹാജരായത്. ഈ മാസം നടന്ന രണ്ടാം പരീക്ഷ 10 ലക്ഷം പേരും എഴുതി. എട്ടുലക്ഷം പേർ രണ്ടുപരീക്ഷകളും എഴുതി. ജനുവരി സെഷനിൽ നിന്നുള്ള 12 പേർ ഉൾപ്പെടെ 26 പേരാണ് 100 എൻ.ടി.എ സ്കോർ നേടിയത്. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് അഞ്ചുപേർ വീതവും രാജസ്ഥാനിൽനിന്ന് നാലുപേരും ഡൽഹിയിൽനിന്ന് മൂന്നുപേരും മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽനിന്ന് രണ്ടുപേർ വീതം 100 എൻ.ടി.എ സ്കോർ നേടി. ചണ്ഡിഗഢ്, ബിഹാർ, തമിഴ്നാട്, ഒഡിഷ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരും ഈ നേട്ടം സ്വന്തമാക്കി. 100 എൻ.ടി.എ സ്കോർ നേടിയ എല്ലാവരും ആൺകുട്ടികളാണ്. വിവിധ ഷിഫ്റ്റുകളിലായി നടന്ന പരീക്ഷയുടെ നോർമലൈസ് ചെയ്ത സ്കോറാണ് എൻ.ടി.എ സ്കോർ. അതേസമയം, പരീക്ഷയുടെ സത്യസന്ധത നിലനിർത്താൻ ഇത്തവണ കർശന നിലപാട് സ്വീകരിച്ചതായി എൻ.ടി.എ അറിയിച്ചു. വ്യാജ രേഖകൾ സമർപ്പിക്കൽ, പരീക്ഷക്കിടെ സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവയുൾപ്പെടെ ‘അന്യായമായ മാർഗങ്ങൾ’ സ്വീകരിച്ചതിന് 110ൽ അധികം വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - JEE Main 2026 Result 26 Students Who Secured 100 Percentile

ജെ.ഇ.ഇ മെയിൻ പരീക്ഷാഫലം: 26 പേർക്ക് 100 എൻ.ടി.എ സ്കോർ
M
MadhyamamSource Link
19 days ago