ദുബൈ: ഐശ്വര്യത്തിന്‍റെയും പുതിയ തുടക്കങ്ങളുടെയും ആഘോഷമായ അക്ഷയ തൃതീയയോട് അനുബന്ധിച്ച് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്‍റെ എല്ലാ ഷോറൂമുകളിലും ക്യാഷ്ബാക്ക് ഫെസ്റ്റിന് തുടക്കം. 3,000 ദിർഹത്തിന് മുകളിലുള്ള സ്വർണാഭരണങ്ങളോ വജ്രാഭരണങ്ങളോ വാങ്ങുന്നവർക്ക് പ്രത്യേക ക്യാഷ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും. ഏപ്രിൽ 19 വരെ ഓഫറുകൾ പ്രയോജനപ്പെടുത്താം. അക്ഷയ തൃതീയ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ, പാരമ്പര്യവും ചാരുതയും ഒത്തിണങ്ങിയ വിപുലമായ പുതിയ ആഭരണശേഖരമാണ് ജോയ്ആലുക്കാസ് ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. ബ്രാൻഡിന്‍റെ കരവിരുതും തനിമയും വിളിച്ചോതുന്ന ഡയമണ്ട് ആഭരണങ്ങൾ, പരമ്പരാഗത, ട്രെൻഡി ലൈറ്റ് വെയ്റ്റ് ഡിസൈനുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ളവ തിരഞ്ഞെടുക്കാം. സ്വർണ നിക്ഷേപകർക്കായി മികച്ച ഓഫറുകളും ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ബിൽ തുകയുടെ പത്ത് ശതമാനം മുൻകൂറായി നൽകി ഉപഭോക്താക്കൾക്ക് സ്വർണവില ലോക്ക് ചെയ്യാം. ഏപ്രിൽ 19 വരെ വിപണിയിൽ വില വർധിച്ചാലും, ബുക്ക് ചെയ്ത ദിവസത്തെ നിരക്കിൽ തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇത് സഹായിക്കും. കൂടാതെ, എട്ട് ഗ്രാം സ്വർണ നാണയങ്ങൾക്ക് പണിക്കൂലി ഈടാക്കില്ലെന്നതും പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ മൂല്യത്തിൽ കുറവുണ്ടാകില്ലെന്നതും ഉപഭോക്താക്കൾക്ക് ഇരട്ടി മധുരമാകും. ഉത്സവകാലത്തെ സുരക്ഷിതമായ നിക്ഷേപത്തിന് ഈ പദ്ധതികൾ ഏറെ സഹായകമാകുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് സി.ഇ.ഒ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.

ജോയ് ആലുക്കാസിൽ അക്ഷയ തൃതീയ ക്യാഷ്ബാക്ക് ഫെസ്റ്റ്
M
MadhyamamSource Link
23 days ago