ജിദ്ദ: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ജയന്തി രാജന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി കമ്മിറ്റി നൽകി. പാണക്കാട് വെച്ചു നടന്ന ചടങ്ങിൽ വെച്ച് കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് തോട്ടോളി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് തുക കൈമാറി. ചടങ്ങിൽ സ്ഥാനാർത്ഥി ജയന്തി രാജൻ, ബത്തേരി മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ സി. കെ മുസ്തഫ, അബ്ദുൽ അസീസ് വേങ്ങൂർ, റിയാസ് കല്ലുവയൽ, നിസാം കല്ലൂർ, മുഹമ്മദ് ബഷീർ, ഒ.കെ. ലാലു, ശിഹാബ്, ഉമർ എന്നിവർ സംബന്ധിച്ചു.

ജയന്തി രാജന് കെട്ടിവെക്കാനുള്ള തുക വയനാട് ജില്ല കെ.എം.സി.സി കൈമാറി
M
MadhyamamSource Link
about 2 months ago