Posted On date_range 3 April 2026 7:35 AM IST Updated On date_range 3 April 2026 7:35 AM IST ജലീൽ മാടമ്പ്രക്ക് ജിദ്ദ മലപ്പുറം ഒ.ഐ.സി.സി യാത്രയയപ്പ് നൽകി text_fields bookmark_border camera_alt പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജലീൽ മാടമ്പ്രക്ക് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റിയുടെ ഉപഹാരം സൈഫു വാഴയിൽ നൽകുന്നു ജിദ്ദ: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം നിലമ്പൂർ അമരമ്പലം സ്വദേശി ജലീൽ മാടമ്പ്രക്ക് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. കഴിഞ്ഞ 30 വർഷമായി ഒരേ സ്പോൺസർക്ക് കീഴിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം, ഔദ്യോഗിക ജീവിതത്തോടൊപ്പം തന്നെ ജീവകാരുണ്യ-സാമൂഹിക പ്രവർത്തന മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ജിദ്ദ അമരമ്പലം പ്രവാസി അസോസിയേഷൻ പ്രസിഡൻറ്, രക്ഷാധികാരി എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു. നാട്ടിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് ജിദ്ദയിൽ നിന്നുള്ള പ്രധാന കോർഡിനേറ്ററായി സജീവ ഇടപെടലുകൾ നടത്തിയിരുന്ന വ്യക്തി കൂടിയാണ് ജലീൽ. യാത്രയയപ്പ് യോഗത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡൻറ് ഇൻചാർജ് അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സൈഫു വാഴയിൽ ജലീൽ മാടമ്പ്രക്ക് ഒ.ഐ.സി.സി.യുടെ ഉപഹാരം കൈമാറി. വിവിധ കമ്മിറ്റി ഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഇസ്മായിൽ കൂരിപ്പൊയിൽ സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Jalil Madambara receives Jeddah OICC Malappuram farewell

ജലീൽ മാടമ്പ്രക്ക് ജിദ്ദ മലപ്പുറം ഒ.ഐ.സി.സി യാത്രയയപ്പ് നൽകി
M
MadhyamamSource Link
about 1 month ago