ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റം: യുവാവ് പിടിയിൽ

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റം: യുവാവ് പിടിയിൽ

Posted On date_range 20 April 2026 6:56 PM IST Updated On date_range 20 April 2026 6:56 PM IST ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റം: യുവാവ് പിടിയിൽ text_fields bookmark_border ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ. തിരുവല്ല കണ്ടനാട്ടുചിറയിൽ വീട്ടിൽ മനീഷാണ് (27) പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 6.20ന് ഏറനാട് എക്‌സ്‌പ്രസിലെ ഡി-3 കോച്ചിലാണ് സംഭവം നടന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെത്തുടർന്ന് ഇയാൾ ടി.ടി.ഇയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ടി.ടി.ഇ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളത്തുനിന്ന് ജി.ആർ.പി.എഫ് പ്രതിയെ പിടികൂടി. ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്ക് പോകാനാണ് താൻ ട്രെയിനിൽ കയറിയതെന്ന് ഇയാൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ, മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. തിരുവല്ലയിൽനിന്ന് ആലപ്പുഴയിലെത്തി കൊല്ലത്തേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമെന്താണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിക്കെതിരെ ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസും നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Woman TTE attacked after questioning her about travelling on train without a ticket: Youth arrested

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ട… | Boolokam