Posted On date_range 2 April 2026 9:07 AM IST Updated On date_range 2 April 2026 9:07 AM IST ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക് text_fields bookmark_border camera_alt അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ എടപ്പാൾ: സംസ്ഥാനപാതയിൽ എടപ്പാൾ മാണൂരിൽ ഓട്ടോയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ഓട്ടോഡ്രൈവർ മാണൂർ സ്വദേശി പാടത്തുപീടികയിൽ അശ്റഫിനെ (50) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.30ന് മാണൂർ ചേകനൂർ റോഡിലെ കടുങ്ങാംകുന്ന് തിരിവിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തകരുകയും ഓട്ടോ മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജൽജീവൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡ് നന്നാക്കിയ ഭാഗങ്ങളിൽ ടാർ കുറവായതിനാൽ മെറ്റൽ അടർന്ന് റോഡിൽ പരന്ന നിലയിലാണ്. ഇത് അപകടങ്ങൾക്കിയാക്കുന്നുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് റോഡിലെ മെറ്റലുകൾ ഉടൻ മാറ്റി പണി പൂർത്തിയാക്കാം എന്ന് കരാറുകാരൻ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Auto driver seriously injured in collision between tipper and auto

ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്
M
MadhyamamSource Link
about 1 month ago