ടി.കെ. ഗോവിന്ദനായി യു.ഡി.എഫിന്റെ റോഡ് ഷോ: ഭാര്യയും സി.പി.എം നേതാവുമായ കെ.പി. രമണി വേദിയിൽ

ടി.കെ. ഗോവിന്ദനായി യു.ഡി.എഫിന്റെ റോഡ് ഷോ: ഭാര്യയും സി.പി.എം നേതാവുമായ കെ.പി. രമണി വേദിയിൽ

M
MadhyamamSource Link
കണ്ണൂർ: തളിപറമ്പിൽ ടി.കെ. ഗോവിന്ദന്റെ റോഡ് ഷോ ആരംഭിച്ചു. റോഡ് ഷോക്ക് ശേഷം കൺവെൻഷനും നടക്കും. പരിപാടിയിൽ അദ്ദേഹത്തിന്റെ ഭാര്യയും സി.പി.എം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. രമണി പങ്കെടുക്കും. ടി.കെ. ഗോവിന്ദനോപ്പം അദ്ദേഹത്തിന്റെ കുടുംബം പോലുമില്ലെന്ന് സി.പി.എം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. താനും ഈ മണ്ഡലം കമ്മിറ്റിൽ അംഗമായിരുന്നു. മാഷ് പറഞ്ഞെതെല്ലാം ശരിയാണ്. സാഹചര്യത്തിന് അനുസരിച്ച് ഇങ്ങോട്ട് വരാൻ തയാറായി. മാഷ് ഒറ്റപ്പെടുന്നു എന്ന പ്രചാരണമുണ്ടായി. അത് എനിക്ക് സഹിക്കാൻ പറ്റുന്നതല്ല. നിലവിൽ കെ.പി. രമണി പാർട്ടി സ്ഥാനങ്ങൾ ഒന്നും രാജിവെച്ചിട്ടില്ല. പാർട്ടി പ്രവർത്തകരോട് ആരോടും സംസാരിച്ചിട്ടില്ല. എനിക്ക് സ്വയം തോന്നിയിട്ട് വന്നതാണ്. പാർട്ടി മാറാൻ ഉദ്ദേശിക്കുന്നില്ല. മെമ്പർഷിപ്പ് പുതുക്കിയില്ലെങ്കിലും അനുഭാവിയായി തുടരുമെന്നും അവർ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റാണ് ഇരുവരെയും വേദിയിലേക്ക് സ്വീകരിച്ചത്. നിലവിൽ പാർട്ടി സ്ഥാനങ്ങൾ രാജിവെക്കാത്ത സാഹചര്യത്തിൽ കെ.പി. രമണിക്കെതിരെ സി.പി.എം എന്ത് നടപടി സ്വീകരിക്കുമെന്നാണ് കണ്ണൂർ ഉറ്റുനോക്കുന്നത്. സി.പി.എം പാളയത്തിൽ നിന്നുള്ള പ്രവർത്തകരെ കോൺഗ്രസിൽ എത്തിച്ചതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം. ടി.കെ. ഗോവിന്ദനെ പിന്തുണക്കുന്ന പ്രവർത്തകരുടെയും ജനങ്ങളുടെയും വോട്ടുകൾ തങ്ങൾക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം. ഇടത് സ്ഥാനാർഥിയായി പി.കെ. ശ്യാമളയെ മത്സരിപ്പിക്കാൻ സി.പി.എം തയാറായതാണ് കെ.ടി. ഗോവിന്ദനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. മൂന്നുതവണ എം.എൽ.എയായശേഷം പിന്നെയും മത്സരിക്കാമെന്ന് ചിന്തയിലാണ് എം.വി. ഗോവിന്ദൻ ഭാര്യ ശ്യാമളയെ സ്ഥാനാർഥിയാക്കിയത്. തളിപറമ്പിൽ ഒരു വനിതയായിരിക്കണം സ്ഥാനാർഥിയെന്ന് ജില്ല സെക്രട്ടറിയാണ് ആദ്യം യോഗത്തെ അറിയിച്ചത്. എൻ. സുകന്യയുടെ പേര് നിർദേശിച്ചെങ്കിലും ശ്യാമളയുടെ പേരാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പോയത്. പാർട്ടിക്ക് അകത്ത് ആരോടും പറഞ്ഞിട്ട് കാര്യമില്ല. അതിനാൽ സ്വയം പുറത്തുപോവുകയാണ്. പിണറായി വിജയന് എല്ലാം അറിയാം. എന്തിനാണ് അദ്ദേഹം ഇതിനോപ്പം നിന്നതെന്ന് അറിയില്ലെന്നും കെ.ടി. ഗോവിന്ദൻ പറഞ്ഞു. ഇതിനെതിരെ പ്രതിഷേധം എന്നനിലയിലാണ് താൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇങ്ങനെ പോയാൽ പാർട്ടി നശിക്കും. അഴിമതിക്കാരെ പാർട്ടി സംരക്ഷിക്കുകയാണ്. യു.ഡി.എഫ് പിന്തുണനൽകിയാൽ സ്വീകരിക്കും. എന്നാൽ, ബി.ജെ.പി ഉൾപ്പെടെയുള്ള വർഗീയ ശക്തികളടെ പിന്തുണ സ്വീകരിക്കില്ലെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടി.കെ. ഗോവിന്ദനായി യു.ഡി.എഫിന്റെ റോഡ് ഷോ: ഭാര്യയും സി.പി.എം… | Boolokam