ടീൻ ഇന്ത്യ ഖുർആൻ വിജ്ഞാന പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

ടീൻ ഇന്ത്യ ഖുർആൻ വിജ്ഞാന പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

M
MathrubhumiSource Link
മനാമ: ടീൻ ഇന്ത്യ ബഹ്‌റൈൻ, ഫ്രൻഡ്‌സ് സ്റ്റഡി സർക്കിളുമായി സഹകരിച്ച് നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. വിശുദ്ധ ഖുർആനിലെ അൽ മുംതഹിന അധ്യായത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ ഹുസ്‌ന നസ്‌റീൻ, സഫ ശാഹുൽ ഹമീദ്, ഹൈഫ അബ്ദുൽ ഹഖ് എന്നിവർ ഒന്നാം സ്ഥാനവും അവ്വാബ് സുബൈർ, സൽവ ഫഖ്‌റുദ്ദീൻ, ഹനാൻ മഹ്‌മൂദ് എന്നിവർ രണ്ടാം സ്ഥാനവും നദീം നൗഷാദ്, സഹ്‌റ അശ്‌റഫ് എന്നിവർ മൂന്നാം സ്ഥാനവും നേടി. യുവതലമുറയെ ഖുർആൻ പഠനത്തിൽ തൽപരരാക്കുക എന്ന ഉദ്ദേശത്തിലാണ് ഓൺലൈനിൽ പരീക്ഷ നടത്തിയത്. സക്കീർ ഹുസൈൻ, ടീൻ ഇന്ത്യ വകുപ്പ് സെക്രട്ടറി റഷീദ സുബൈർ, ടീൻ ഇന്ത്യ വനിതാവിഭാഗം കൺവീനർ ലുലു അബ്ദുൽ ഹഖ് ഉപദേശക സമിതി അംഗം യൂനുസ് സലീം എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി. പരീക്ഷയിൽ പങ്കെടുത്തവരെയും വിജയം നേടിയവരെയും ടീൻസ് ഇന്ത്യ രക്ഷാധികാരി സുബൈർ എം.എം അഭിനന്ദിച്ചു. To advertise here, Content Highlights: Teen India Bahrain Quran Knowledge Exam Winners Announced Published: 20 Mar 2026, 02:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!