മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കൗമാര വിഭാഗമായ ടീൻ ഇന്ത്യ ബഹ്റൈൻ ഈദുൽ ഫിത്റിനോടനുബന്ധിച്ച് 'ഈദ് സുറൂർ' എന്ന പേരിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ഹുസ്ന നസ്റീൻ, ആയിശ യുസ്റ, ഫിൽസ ഫൈസൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥാക്കി. സിറാജ് പള്ളിക്കര, ഷെഫിൻ ഷാജഹാൻ എന്നിവർ വിജയികളെ തെരഞ്ഞെടുത്തു. വിജയികളുടെ റീൽസുകൾ teen_india_bahrain എന്ന ഇൻസ്റ്റഗ്രാം പേജിൽ കാണാൻ സാധിക്കും. ടീൻ ഇന്ത്യ വകുപ്പ് സെക്രട്ടറി റഷീദ സുബൈർ, ടീൻ ഇന്ത്യ വനിതാവിഭാഗം കൺവീനർ ലുലു അബ്ദുൽ ഹഖ് എന്നിവർ മൽസരങ്ങൾക്ക് നേതൃത്വം നൽകി. ടീൻ ഇന്ത്യ രക്ഷാധികാരി സുബൈർ എം. എം വിജയികളെ അഭിനന്ദിച്ചു.
