ട്രാക്ക് അബ്ബാസിയ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ട്രാക്ക് അബ്ബാസിയ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികൾ ചുമതലയേറ്റു

M
MadhyamamSource Link
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) അബ്ബാസിയ ഏരിയ സമ്മേളനം ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ശ്രീരാഗം സുരേഷ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സിബി ഇമ്മാനുവേൽ സ്വാഗതപ്രസംഗം നടത്തി. ചീഫ് കോർഡിനേറ്റർ എം.എ.നിസ്സാം, മുൻ ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ഏരിയ കൺവീനർ രഞ്ജിത്ത് ജോണി, ജനറൽ സെക്രട്ടറി മോഹൻ കുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രഷറർ അരുൺ കുമാർ, വൈസ് പ്രസിഡന്റ് അജി കുട്ടപ്പൻ, ബിജുലാൽ എന്നിവർ ഏകോപനം നിർവഹിച്ചു. ഏരിയ കൺവീനർ മണികണ്ഠൻ നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിൽ പുതിയ ഭാരവാഹികളായ മണികണ്ഠൻ (ഏരിയ കൺവീനർ), വിനു എസ്.ആർ (ജോ.കൺവീനർ), സോഫിയ സിബി (സെക്ര) എന്നിവർ ചുമതലയേറ്റു. എക്സിക്യൂട്ടീവ് അംഗങ്ങളായി വിനോദ്, ബൈജു, രാജേഷ്, സജി, ബാലൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രാക്ക് അബ്ബാസിയ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികൾ ചുമതലയേറ്റ… | Boolokam