ട്രെയിനിൽ കടത്തിയ കഞ്ചാവ് പിടികൂടി

ട്രെയിനിൽ കടത്തിയ കഞ്ചാവ് പിടികൂടി

M
MadhyamamSource Link
മംഗളൂരു: മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ നിന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) ഉദ്യോഗസ്ഥർ 10 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി. ഇൻസ്പെക്ടർ മനോജ് കുമാർ യാദവും സംഘവുമാണ് പിടികൂടിയതെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.10.129 കിലോഗ്രാം ഭാരവും 5,06,450 രൂപ വിലയും കണക്കാക്കുന്ന കഞ്ചാവ് എം.ജി.ആർ ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ ജനറൽ കോച്ചിൽ നിന്ന് അവകാശിയില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കഞ്ചാവ് നിയമനടപടികൾക്കായി മംഗളൂരുവിലെ എക്സൈസ് വകുപ്പിന് കൈമാറി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രെയിനിൽ കടത്തിയ കഞ്ചാവ് പിടികൂടി — Madhyamam | Boolokam | Boolokam