Posted On date_range 6 April 2026 3:00 PM IST Updated On date_range 6 April 2026 3:00 PM IST text_fields bookmark_border കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ട്വന്റി 20ക്ക് പൂതൃക്ക ഗ്രാമപഞ്ചായത്തിൽ തിരിച്ചടി. പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു. ട്വന്റി 20 യുടെ എൻ.ഡി.എ പ്രവേശനത്തിൽ പ്രതിഷേധിച്ചാണ് രാജി. കിറ്റെക്‌സ് മുതലാളി സാബു എം. ജേക്കബ് ഭീഷണിപ്പെടുത്തിയതായും തർക്കത്തിന് പിന്നാലെയാണ് രാജിവെച്ചതെന്നും പൂജ ജോമോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നറുക്കെടുപ്പിലൂടെ കിട്ടിയ പൂതൃക്ക പഞ്ചായത്ത് ഭരണം ഇതോടെ ട്വന്റി 20ക്ക് നഷ്ടമായേക്കും. യു.ഡി.എഫ് ഏഴ്, ട്വന്റി 20 ഏഴ് എന്നിങ്ങനെയായിരുന്നു പഞ്ചായത്തിൽ കക്ഷിനില. ഇതേ തുടർന്നാണ് നറുക്കെടുപ്പ് നടത്തിയത്. ട്വന്റി 20യുടെ എൻ.ഡി.എ പ്രവേശനത്തിൽ പ്രതിഷേധിച്ച് നേതാക്കളും പ്രവർത്തകരും നേരത്തെ കൂട്ടത്തോടെ പാർട്ടി വിട്ടിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Twenty20 Poothrika Panchayat President resigns in protest against NDA entry

ട്വന്റി 20യിൽ പൊട്ടിത്തെറി; എൻ.ഡി.എ പ്രവേശനത്തിൽ പ്രതിഷേധിച്ച് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
M
MadhyamamSource Link
about 1 month ago