ദമ്മാം: സ്നേഹവും സൗഹൃദവും പരസ്പരം പങ്കുവെച്ചും ഒത്തുചേരലിെൻറ മാധുര്യം വിളമ്പിയും ദമ്മാമിലെ പ്രവാസി കാൽപന്തുകളി പ്രേമികൾ ഇഫ്താർ വിരുന്നിൽ സംഗമിച്ചു. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) ഒരുക്കിയ മൂന്നാമത് മെഗാ ഇഫ്താർ സംഗമത്തിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുട്ബാൾ ക്ലബ് സംഘാടകരും കളിക്കാരും കുടുംബിനികളുമടക്കം ആയിരത്തോളം പേർ പങ്കെടുത്തു. റാക്ക അൽ യമാമ യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു വിപുലമായ ഈ ചടങ്ങുകൾ നടന്നത്. ഡിഫ പ്രസിഡൻറ് ഷമീർ കൊടിയത്തൂർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. മറ്റു ഭാരവാഹികളായ റഷീദ് മാളിയേക്കൽ, ജുനൈദ് നിലേശ്വരം, സഫീർ മണലൊടി, ആശി നെല്ലിക്കുന്ന്, ടൈറ്റസ് വിൻസന്റ്, ആസിഫ് മേലങ്ങാടി, റാസിഖ് വള്ളിക്കുന്ന്, അനസ് മമ്പാട്, സുനീർ കല്ലായി, അൻഷദ്, അൻവർ, റഷീദ് ചേന്ദമംഗലൂർ, ഫസൽ ജിഫ്രി, ഷാഫി പുളിയക്കോട്, ഷമീം കുനിയിൽ, നസീബ് വാഴക്കാട്, മുഹമ്മദ് ജഹ്ഫർ, ഫതീൻ മങ്കട എന്നിവർ പരിപാടിയുടെ വിജയകരമായ സംഘാടനത്തിന് നേതൃത്വം നൽകി.
