Posted On date_range 22 March 2026 11:04 AM IST Updated On date_range 22 March 2026 11:04 AM IST ഡോ. കെ.ആർ മൻസൂർ അലി ഹോമിയോ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ text_fields bookmark_border കോഴിക്കോട്: സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പൽ ആയി ഡോ. കെ.ആർ മൻസൂർ അലി ചുമതലയേറ്റു. കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ നിന്ന് ബി.എച് .എം .എസ്, എം.ഡി എന്നിവ പൂർത്തിയാക്കിയ മൻസൂർ അലി സേലം വിനായക മിഷൻ റിസർച്ച് യൂണിവേഴ്സിറ്റിയിൽ നിന്നാണ് പി.എച്.ഡി പഠനം പൂർത്തിയാക്കിയത്. 2006 മുതൽ കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ അധ്യാപകനായി ജോലി ചെയ്തുവരികയാണ്. നിരവധി ദേശീയ അന്തർദേശീയ വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ആരോഗ്യ സർവകലാശാലയുടെ മികച്ച അധ്യാപകനുള്ള അവാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് പൊക്കുന്ന് സ്വദേശിയാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Dr. K.R. Mansoor Ali, Principal, Homeo Medical College

ഡോ. കെ.ആർ മൻസൂർ അലി ഹോമിയോ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
M
MadhyamamSource Link
about 2 months ago