ഡോ. മുഹമ്മദ് ശുഐബ് നിഗ്റാമി നിര്യാതനായി

ഡോ. മുഹമ്മദ് ശുഐബ് നിഗ്റാമി നിര്യാതനായി

M
MadhyamamSource Link
മനാമ: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആത്മസുഹൃത്തും, ഈജിപ്തിലെ ഖൈറോ യൂനിവേഴ്സിറ്റിയിലെ സഹപാഠിയുമായിരുന്ന ഡോ. മുഹമ്മദ് ശുഐബ് നിഗ്റാമി നിര്യാതനായി. പ്രമുഖ ഇസ്ലാമിക പണ്ഡിതനും, ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള പ്രശസ്തമായ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിലെ അധ്യാപകനുമായിരുന്ന അദ്ദേഹം, വിജ്ഞാനത്തിന്‍റെയും വിനയത്തിന്‍റെയും അപൂർവ്വ സമന്വയമായിരുന്നു. പാണക്കാട് കൊടപ്പനക്കൽ വീട്ടിൽ ഒരാഴ്ചയോളം കുടുംബ സമേതം താമസിച്ചിരുന്ന അനുഭവം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും അനുസ്മരിച്ചു. ബഹ്റൈനിൽ താമസമാക്കിയിരുന്ന അദ്ദേഹത്തെ അവിടെ പോകുമ്പോഴെല്ലാം സന്ദർശിക്കാറുണ്ടായിരുന്നുവെന്ന് തങ്ങൾ പറഞ്ഞു. മകൻ ഉഖ്ബയും മകൾ നൈലയുമൊക്കെ ആ ആത്മബന്ധം ഇന്നും ഞങ്ങളോടൊപ്പം സ്നേഹത്തോടെ കാത്തുസൂക്ഷിച്ചു വരുന്നതായി തങ്ങൾ അനുസ്മരിച്ചു. ഇസ്ലാമിക ചരിത്രവും ഹദീസ് പഠനവും എന്നീ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ അദ്ദേഹം, കേരളമുൾപ്പെടെ പല സ്ഥലങ്ങളിലും നടന്ന മതപരമായ സെമിനാറുകളിലും കോൺഫറൻസുകളിലും സജീവ പങ്കാളിയായിരുന്നു. കെ.എം.സി.സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്‍റ് ഫൈസൽ എ.പി, ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കാട്ടിൽപ്പീടിക എന്നിവരും അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു. ബഹ്‌റൈനിൽ നടന്ന ഖബറടക്ക ചടങ്ങിൽ കെ.എം.സി.സി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡോ. മുഹമ്മദ് ശുഐബ് നിഗ്റാമി നിര്യാതനായി — Madhyamam | Boolo… | Boolokam