Posted On date_range 15 March 2026 7:19 AM IST Updated On date_range 15 March 2026 7:19 AM IST text_fields bookmark_border camera_alt ഡ്രാഗൺ മാർട്ടിൽ ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നു ദുബൈ: ഡ്രാഗൺ മാർട്ടിൽ 10,000 ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ചൈന ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സും ദുബൈ പൊലീസും സഹകരിച്ചാണ് നാല് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിച്ചത്. ചൈനീസ് സമൂഹത്തിൽ നിന്നുള്ള 30 വളന്‍റിയർമാർ വിതരണം ചെയ്യുന്നതിൽ പങ്കാളികളായി. ഇത്തരം പ്രവർത്തനങ്ങൾ റമദാനിലെ ഐക്യവും സഹകരണവും പങ്കിടലും പ്രകടമാക്കുന്നതാണെന്ന് ദുബൈ പൊലീസ് പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ ചെയർപേഴ്സൺ ഫാത്തിമ ബുഹജീർ പറഞ്ഞു. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് തുടരുമെന്നും ദുബൈയിലെ വിവിധ സമൂഹങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുമെന്നും ചൈന ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി ജിൻ ഗുവോസോങ് പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - 10,000 Iftar food packages distributed at Dragon Mart

ഡ്രാഗൺ മാർട്ടിൽ 10,000 ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു
M
MadhyamamSource Link
about 2 months ago