Posted On date_range 8 April 2026 11:31 AM IST Updated On date_range 8 April 2026 11:31 AM IST ഡ്രിപ്പ് സൂചി അഴിച്ചപ്പോൾ പരിക്കേറ്റ സംഭവം; ഒരു മാസത്തിനകം നടപടി പൂർത്തിയാക്കണം text_fields bookmark_border പാലക്കാട്: വടക്കഞ്ചേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പനിക്ക് ചികിത്സക്കെത്തിയ സ്ത്രീയുടെ കൈയിലെ ഡ്രിപ്പ് സൂചി അഴിക്കുന്നതിനിടെ കത്രിക കൊണ്ട് പരിക്കേറ്റ സംഭവത്തിൽ ആശുപത്രി അറ്റന്റന്റിനെതിരെയുള്ള അച്ചടക്കനടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജില്ല മെഡിക്കൽ ഓഫിസർക്കാണ് നിർദ്ദേശം നൽകിയത്. 2025 ജൂലൈ 19 നായിരുന്നു സംഭവം. പാലക്കാട് കിഴക്കഞ്ചേരി സ്വദേശിനിയാണ് പരാതിക്കാരി. സ്റ്റാഫ് നഴ്സിന് പകരം അറ്റന്റന്റ് സൂചി അഴിക്കാൻ ശ്രമിച്ചെന്നും അതിന് കഴിയാതെ വന്നപ്പോൾ പ്ലാസ്റ്റർ ഇളക്കാൻ കത്രിക ഉപയോഗിച്ച് മുറിക്കുന്നതിനിടെ കൈക്ക് ആഴത്തിൽ മുറിവേറ്റെന്നും പരാതിയിൽ പറയുന്നു. മുറിവിൽ തുന്നലിടേണ്ടി വന്നു. ജീവനക്കാരൻ അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറഞ്ഞു. പരാതി ശരിവവെക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് ഡി.എം.ഒ സമർപ്പിച്ചത്. എന്നാൽ, സ്റ്റാഫ് നഴ്സിന്റെ സാന്നിധ്യത്തിൽ അവരുടെ നിർദ്ദേശ പ്രകാരമാണ് അറ്റന്റന്റ് സൂചിയഴിച്ചതെന്നും അറ്റന്റന്റിന്റെ ഭാഗത്ത് തെറ്റുണ്ടെന്നുമാണ് റിപ്പോർട്ടിലുള്ളത്. വകുപ്പുതല നടപടികൾ സ്വീകരിച്ചുവരുന്നതായും റിപ്പോർട്ടിൽ പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Incident of injury while removing drip needle; proceedings must be completed within one month

ഡ്രിപ്പ് സൂചി അഴിച്ചപ്പോൾ പരിക്കേറ്റ സംഭവം; ഒരു മാസത്തിനകം നടപടി പൂർത്തിയാക്കണം
M
MadhyamamSource Link
about 1 month ago