ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ച് പ്രതിരോധ മന്ത്രി

ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ച് പ്രതിരോധ മന്ത്രി

M
MadhyamamSource Link
കുവൈത്ത് സിറ്റി: ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് സന്ദർശിച്ചു. സൈനികരുടെ ആരോഗ്യവും വൈദ്യസഹായവും മന്ത്രി പരിശോധിച്ചു. പരിക്കേറ്റവരുടെ അവസ്ഥയെക്കുറിച്ച് മെഡിക്കൽ സംഘം മന്ത്രിക്ക് വിശദീകരണം നൽകി. മികച്ച ചികിത്സ നൽകുന്നതിൽ ആരോഗ്യ പ്രവർത്തകർ നടത്തിയ ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. അതിനിടെ, ഡ്യൂട്ടി നിർവഹിക്കുന്നതിനിടെ പരിക്കേറ്റ കെ.എഫ്.എഫ് അംഗം ക്യാപ്റ്റൻ ഫലാഹ് മുഹമ്മദ് ഫലാഹിനെ കുവൈത്ത് ഫയർ ഫോഴ്‌സ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമി സന്ദർശിച്ചു. ഫലാഹിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ ആശംസകളും കൈമാറി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ച് പ്രതിരോധ മ… | Boolokam