ഡൽഹി സർവകലാശാലയിലെ കോളജുകൾക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണി; ക്യാമ്പസ് ഒഴിപ്പിച്ചു

ഡൽഹി സർവകലാശാലയിലെ കോളജുകൾക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണി; ക്യാമ്പസ് ഒഴിപ്പിച്ചു

M
MadhyamamSource Link
ഡൽഹി സർവകലാശാലയുടെ കീഴിലുള്ള രാംജാസ്, മിറാൻഡ ഹൗസ് കോളജുകൾക്ക് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. ഇതേതുടർന്ന് തിങ്കളാഴ്ച രാവിലെ കോളജുകൾ ഒഴിപ്പിച്ചുവെന്ന് ഡൽഹി പൊലീസ് പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. വിവരം ലഭിച്ച് ഉടൻതന്നെ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡുകൾ എന്നിവ ക്യാമ്പസുകളിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും നിലവിൽ പരിസരത്ത് തിരച്ചിൽ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച ഡൽഹി മേയറുടെ ഓഫീസിലേക്ക് സമാനമായ ഒരു മെയിൽ അയച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ഭീഷണി വരുന്നത്. ആ മുന്നറിയിപ്പ് പിന്നീട് വ്യാജമാണെന്ന് തെളിയക്കപ്പെട്ടു. എന്നിരുന്നാലും കമല മാർക്കറ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുകളും ചേർന്ന് പ്രദേശത്ത് സമഗ്രമായ തെരച്ചിൽ നടത്തി. ഇന്ന് പുലർച്ചെ ചണ്ഡീഗഡിലെയും പഞ്ചാബിന്റെ ചില ഭാഗങ്ങളിലെയും നിരവധി സ്കൂളുകൾക്കും പഞ്ചാബ് ഹരിയാന സെക്രട്രിയേറ്റുകളിലും ഫിറോസ്പൂർ ജില്ലാ കോടതിയിലും ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു. ഖാലിസ്ഥാൻ നാഷണൽ ആർമി എന്ന സംഘടനയാണ് ഈ ഭീഷണി മെയിലുകൾക്ക് പിന്നിലെന്ന് പറയപ്പെടുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡൽഹി സർവകലാശാലയിലെ കോളജുകൾക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണി; ക്യ… | Boolokam