ഡൽഹിയിൽ വ്യവസായശാലക്ക് സമീപം പ്ലാസ്റ്റിക് ബാഗിനുള്ളിൽ അഴുകിയ മൃതദേഹം

ഡൽഹിയിൽ വ്യവസായശാലക്ക് സമീപം പ്ലാസ്റ്റിക് ബാഗിനുള്ളിൽ അഴുകിയ മൃതദേഹം

M
MadhyamamSource Link
ന്യൂഡൽഹി: ഡൽഹിയിൽ വ്യവസായശാലക്ക് സമീപം പ്ലാസ്റ്റിക് ബാഗിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന മൃതദേഹമാണ് വെള്ളിയാഴ്ച്ച കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച രാവിലെ സെക്യൂരിറ്റി ഗാർഡ് ജോലിക്ക് എത്തിയപ്പോഴാണ് ബാഗ് ശ്രദ്ധയിൽപ്പെട്ടത്. തലേദിവസം രാത്രി കൊതുക് ശല്യം കാരണം അദ്ദേഹം മറ്റൊരു സ്ഥലത്തായിരുന്നു ഉറങ്ങിയത്. രാവിലെ തിരിച്ചെത്തിയപ്പോൾ കവാടത്തിന് പുറത്ത് വെളുത്ത പ്ലാസ്റ്റിക് ബാഗ് കിടക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. കയറുകൊണ്ട് കെട്ടിയ നിലയിലുള്ള ബാഗിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് സെക്യൂരിറ്റി ഗാർഡ് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ബാഗ് പരിശോധിച്ചപ്പോൾ അഴുകിയ നിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്. നീല ജീൻസും പീച്ച് നിറത്തിലുള്ള ഫുൾ സ്ലീവ് ഷർട്ടും ധരിച്ച ഇയാൾക്ക് ചെറിയ താടിയുണ്ട്. ശരീരത്തിൽ പുറമെ പരിക്കുകളൊന്നും കാണ്ടെത്താനായിട്ടില്ല. പോലീസിന് പിന്നാലെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തുടർന്ന് മൃതദേഹം ഡി.ഡി.യു ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡൽഹിയിൽ വ്യവസായശാലക്ക് സമീപം പ്ലാസ്റ്റിക് ബാഗിനുള്ളിൽ അഴുകി… | Boolokam