തപാൽ വോട്ട്​ നിഷേധം: ഹരജിയിൽ വിശദീകരണം തേടി ഹൈകോടതി

തപാൽ വോട്ട്​ നിഷേധം: ഹരജിയിൽ വിശദീകരണം തേടി ഹൈകോടതി

കൊ​ച്ചി: ത​പാ​ൽ വോ​ട്ട്​ നി​ഷേ​ധി​ക്ക​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​യ കു​റ്റ്യാ​ടി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ ഹ​ര​ജി​യു​മാ​യി ഹൈ​കോ​ട​തി​യി​ൽ. കൃ​ത്യ​സ​മ​യ​ത്ത് ഫോം 12 ​സ​മ​ർ​പ്പി​ച്ചി​ട്ടും വോ​ട്ട​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്റ​റു​ക​ളി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ വോ​ട്ട്​ ചെ​യ്യാ​നാ​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വി.​പി. മു​ഹ​മ്മ​ദ് സി​നാ​ൻ അ​ട​ക്ക​മു​ള്ള​വ​രാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്. ഹ​ര​ജി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ വി​ശ​ദീ​ക​ര​ണം തേ​ടി​യ ജ​സ്റ്റി​സ് ഹ​രി​ശ​ങ്ക​ർ വി. ​മേ​നോ​ൻ, വോ​ട്ടെ​ണ്ണ​ലി​ന് മു​മ്പ് ഏ​പ്രി​ൽ 21ന​കം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തപാൽ വോട്ട്​ നിഷേധം: ഹരജിയിൽ വിശദീകരണം തേടി ഹൈകോടതി — Madhy… | Boolokam