തമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്; കനത്ത സുരക്ഷയിൽ വോട്ടെടുപ്പ് തുടങ്ങി

തമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്; കനത്ത സുരക്ഷയിൽ വോട്ടെടുപ്പ് തുടങ്ങി

ചെന്നൈ/കൊൽക്കത്ത: രാജ്യം ഉറ്റുനോക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ആവേശകരമായി പുരോഗമിക്കുന്നു. തമിഴ്‌നാട്ടിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച പോളിങ് ശതമാനമാണ് ആദ്യ മണിക്കൂറുകളിൽ രേഖപ്പെടുത്തുന്നത്. രാവിലെ ഒമ്പത് മണി വരെയുള്ള കണക്കനുസരിച്ച് തമിഴ്‌നാട്ടിൽ 17.69 ശതമാനം വോട്ടിങ് രേഖപ്പെടുത്തി. 2021ലെ തിരഞ്ഞെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറിൽ ഇത് 13.49 ശതമാനം മാത്രമായിരുന്നു. ബംഗാളിൽ ഒമ്പത് മണി വരെ 18.73 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ടി.വി.കെ നേതാവ് വിജയ്, ബി.ജെ.പി നേതാവ് കെ.അണ്ണാമലൈ, അണ്ണാഡി.എം.കെ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി ഉൾപ്പെടെയുള്ളവർ വോട്ടു രേഖപ്പെടുത്തി. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുമ്പോൾ, ബംഗാളിൽ ആദ്യഘട്ട പോളിങാണ് ഇന്ന് നടക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഇരു സംസ്ഥാനങ്ങളിലും കേന്ദ്ര സേനയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി അഞ്ച് കോടി 73 ലക്ഷം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. ആകെ 4023 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പ്രധാന രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും വോട്ട് രേഖപ്പെടുത്താനായി രാവിലെ തന്നെ ബൂത്തുകളിലെത്തും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ടി.വി.കെ പ്രസിഡന്റ് വിജയ്, കേന്ദ്രമന്ത്രി എൽ. മുരുകൻ തുടങ്ങിയവർ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തും. ജനികാന്ത്, കമൽഹാസൻ, അജിത്ത്, തൃഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരും ചെന്നൈയിലെ വിവിധ ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തും. എ.ഐ.എ.ഡിഎം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി സേലത്തും, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ കോയമ്പത്തൂരിലും സമ്മതിദാനാവകാശം വിനിയോഗിക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 73.63 ശതമാനം പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇത്തവണ അത് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പശ്ചിമ ബംഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. സംഘർഷ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വലിയ തോതിലുള്ള സുരക്ഷാ സജ്ജീകരണങ്ങളാണ് ബംഗാളിൽ ഒരുക്കിയിരിക്കുന്നത്.ബംഗാൾ വികാരം ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രി മമത ബാനർജിയും അഭിഷേക് ബാനർജിയും നടത്തിയ വൻ റാലികൾ വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി നടത്തിയ പ്രചാരണങ്ങൾ പാർട്ടിക്ക് വലിയ മേൽക്കോയ്മ നൽകുമെന്നാണ് ബി.ജെ.പി ക്യാമ്പിന്റെ പ്രതീക്ഷ.വൈകുന്നേരംവരെ നീളുന്ന വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കേ​ന്ദ്ര ആഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സി.​ആ​ർ.​പി.​എ​ഫ്, ബി.​എ​സ്.​എ​ഫ്, സി.​ഐ.​എ​സ്.​എ​ഫ്, ഐ.​ടി.​ബി.​പി, എ​സ്.​എ​സ്.​ബി, എ​ൻ.​എ​സ്.​ജി അ​സം റൈ​ഫി​ൾ​സ് എ​ന്നീ സേ​ന​ക​ളി​ൽ നി​ന്നാ​യി 2.4ല​ക്ഷം പേ​ര​ട​ങ്ങു​ന്ന 2,407 ക​മ്പ​നി​യെ​യാ​ണ് സം​സ്ഥാ​ന​ത്ത് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. വം​ശീ​യ ക​ലാ​പം നി​യ​ന്ത്രി​ക്കാ​ൻ മ​ണി​പ്പൂ​രി​ൽ നി​യോ​ഗി​ച്ച​തി​ന്റെ എ​ട്ടി​ര​ട്ടി വ​രു​മി​ത്. അ​ക്ര​മ സാ​ധ്യ​ത​ക​ൾ ത​ട​ഞ്ഞ് വോ​ട്ട​ർ​മാ​രി​ൽ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്താ​നും ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നു​മാ​ണി​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ വി​ശ​ദീ​ക​രി​ക്കു​മ്പോ​ൾ, ബം​ഗാ​ളി​ൽ കേ​ന്ദ്രം ന​ട​ത്തു​ന്ന ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്ന് രാ​ജ്യ​സ​ഭാം​ഗ​വും സം​സ്ഥാ​ന​ത്തെ മു​ൻ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന​റു​മാ​യ ജ​വ​ഹ​ർ സി​ർ​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ളു​ടെ പേ​രു​ക​ൾ നീ​ക്കി​യ ന്യൂ​ന​പ​ക്ഷ ജി​ല്ല​യാ​യ മു​ർ​ഷി​ദാ​ബാ​ദി​ലാ​ണ് ഏ​റ്റ​വും കൂ​ടി​യ സേ​നാ വി​ന്യാ​സം-31600 സേ​നാം​ഗ​ങ്ങ​ളാ​ണ് ഇ​വി​ടെ നി​ല​യു​റ​പ്പി​ക്കു​ക. വോ​ട്ടെ​ണ്ണ​ലി​ന് ശേ​ഷ​വും 500 ക​മ്പ​നി സേ​ന​യെ ബം​ഗാ​ളി​ൽ നി​ല​നി​ർ​ത്താ​നാ​ണ് ക​മീ​ഷ​ന്റെ തീ​രു​മാ​നം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്; കനത്ത സുരക്ഷയ… | Boolokam