തമിഴ്നാട്ടിൽ പടക്കശാലയിൽ പൊട്ടിത്തെറി; 19 പേർ മരിച്ചു

തമിഴ്നാട്ടിൽ പടക്കശാലയിൽ പൊട്ടിത്തെറി; 19 പേർ മരിച്ചു

Posted On date_range 19 April 2026 5:52 PM IST Updated On date_range 19 April 2026 5:59 PM IST text_fields bookmark_border വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 19 തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച 'വനജ ഫയർ വർക്സ്' എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു. അപകടസമയത്ത് അമ്പതിലധികം തൊഴിലാളികൾ പടക്കശാലയിൽ ഉണ്ടായിരുന്നു. പത്തു കിലോമീറ്റർ ദൂരത്തോളം പ്രകമ്പനമുണ്ടാക്കിയ ശക്തമായ സ്ഫോടനമാണ് നടന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. പരിക്കേറ്റവരിൽ ആറു പേരുടെ നില അതീവ ഗുരുതരമാണ്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പടക്കശാല പ്രവർത്തിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  19 killed in massive explosion at fireworks factory in Tamil Nadu's Virudhunagar; several injured.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തമിഴ്നാട്ടിൽ പടക്കശാലയിൽ പൊട്ടിത്തെറി; 19 പേർ മരിച്ചു — Mad… | Boolokam