ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടുറപ്പിക്കാൻ പണവും സമ്മാനങ്ങളും വാരിയെറിഞ്ഞ് രാഷ്ട്രീയ കക്ഷികൾ. ഇരു സംസ്ഥാനങ്ങളിൽനിന്നുമായി പണം ഉൾപ്പെടെ 1072.13 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ പിടികൂടിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. വോട്ടർമാരെ ആകർഷിക്കാൻ വിതരണത്തിനെത്തിച്ച പണം, മയക്കുമരുന്ന്, മദ്യം എന്നിവയുൾപ്പെടെയാണ് പിടികൂടിയത്. 127.67 കോടി രൂപ, 106.3 കോടി വിലമതിക്കുന്ന 41,000 ലിറ്റർ മദ്യം, 184 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ, സ്വർണം, വെള്ളി ഉൾപ്പെടെ 215 കോടിയുടെ ലോഹങ്ങൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. 418 കോടിയുടെ മറ്റു വസ്തുക്കളും പിടിച്ചെടുത്തതായി കമീഷൻ അറിയിച്ചു.

തമിഴ്നാട്ടിലും ബംഗാളിലും പിടിച്ചെടുത്തത് 1072 കോടി
M
MadhyamamSource Link
17 days ago