തലവേദനക്ക് മരുന്ന് കഴിച്ച കുട്ടി മരിച്ചു

തലവേദനക്ക് മരുന്ന് കഴിച്ച കുട്ടി മരിച്ചു

M
MadhyamamSource Link
Posted On date_range 22 March 2026 10:52 AM IST Updated On date_range 22 March 2026 11:17 AM IST തലവേദനക്ക് മരുന്ന് കഴിച്ച കുട്ടി മരിച്ചു text_fields bookmark_border camera_alt ചിരാഗ് മംഗളൂരു: കടബ രാമകുഞ്ച ഗ്രാമത്തിലെ കൊടിയാടിയിൽ തലവേദനക്ക് വീട്ടിൽ മരുന്ന് കഴിച്ചതിനേത്തുടർന്ന് ആൺകുട്ടി മരിച്ചു. രാമകുഞ്ചയിലെ സ്വകാര്യ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയും കൊടിയാടി സഞ്ജീവ പൂജാരിയുടെ മകനുമായ എസ്.ചിരാഗാണ് (10) മരിച്ചത് . കുട്ടിക്ക് തുടർച്ചയായ തലവേദന അനുഭവപ്പെട്ടപ്പോൾ വീട്ടിൽ ലഭ്യമായ ചില മരുന്നുകൾ കഴിച്ചു. പിന്നാലെ കുട്ടിക്ക് ബുദ്ധിമുട്ടനുഭവപ്പെടുകയും അടുത്തുള്ള ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി പുത്തൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. സഞ്ജീവ പൂജാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Child dies after taking headache medicine

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തലവേദനക്ക് മരുന്ന് കഴിച്ച കുട്ടി മരിച്ചു — Madhyamam | Bool… | Boolokam