Posted On date_range 21 April 2026 8:25 PM IST Updated On date_range 21 April 2026 8:27 PM IST തളിപറമ്പ് സ്വദേശി മക്കയിൽ നിര്യാതനായി text_fields bookmark_border camera_alt കെ.ബി. മുഹമ്മദ് (മമ്മു) മക്ക: രോഗബാധിതനായി ചികിത്സയിലായിരുന്ന കണ്ണൂർ തളിപറമ്പ് തുവ്വേങ്ങാട് സ്വദേശി കെ.ബി. മുഹമ്മദ് (മമ്മു) മക്കയിൽ നിര്യാതനായി. മക്കയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മകെൻറ വിവാഹ ചടങ്ങുകൾക്ക് ശേഷം രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്നും ജോലിസ്ഥലത്ത് തിരിച്ചെത്തിയത്. ശാരീരിക അസ്വസ്ഥതകളെയും തളർച്ചയെയും തുടർന്ന് ആദ്യം ത്വാഇഫിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ മക്കയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസമായി മക്കയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഫാത്തിമ. ഒരു മകളും നാല് ആൺമക്കളുമുണ്ട്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ സംസ്കരിക്കുമെന്ന് ഐ.സി.എഫ് വെൽഫയർ ടീം അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Thaliparamba native passes away in Makkah
