കണ്ണൂർ: തളിപ്പിറമ്പിൽ വീടിന്‍റെ സ്റ്റെയർകേസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന എട്ട് വയസ്സുകാരന്‍ മരിച്ചു. എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടിൽ എം സജീറിന്‍റെയും മൂബീനയുടെയും മകനായ ടി അബ്ദുൾ വാഹിദാണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർഥിയാണ് വാഹിദ്. ഏപ്രിൽ 16നാണ് വീട്ടിൽ വെച്ച് വാഹി് അപകടത്തിൽപെട്ടത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.15ഓടെയാണ് അന്ത‍്യം സംഭവിച്ചത്. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിട്ടു നൽകി. മുഹമ്മദ് ഷസിൽ, ആലിയ മെഹ്സിന്‍ എന്നിവരാണ് സഹോദരങ്ങൾ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

തളിപ്പറമ്പിൽ വീടിന്‍റെ സ്റ്റെയർകേസിൽ നിന്ന് വീണ എട്ട് വയസ്സുകാരന്‍ മരിച്ചു
M
MadhyamamSource Link
21 days ago